Tuesday, 22nd April 2025
April 22, 2025

ഹോളിവുഡ് താരം ടോം ഹാങ്ക്സിനും ഭാര്യയ്ക്കും കോവിഡ്; ഐസലേഷനിലെന്ന് താരം

  • March 12, 2020 9:46 am

  • 0

കാൻബറ∙ ഹോളിവുഡ് താരം ടോം ഹാങ്ക്സിനും ഭാര്യ റീത്ത വിൽസനും കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഓസ്ട്രേലിയയിൽ ഐസലേഷനിലാണെന്നു താരം അറിയിച്ചു. കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവ് ആണെന്നു താരം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പനിയെ തുടർന്നാണ് ഇരുവരും ചികിത്സ തേടിയത്.

ഇവരുടേതുൾപ്പെടെ ഓസ്ട്രേലിയയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 136 ആയി. മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം കൊറോണ വൈറസ് പടർന്നുപിടിക്കുന്ന ഇറ്റലിയിൽ മരണം 827 ആയി. ഇന്നലെ മാത്രം മരണസംഖ്യയിൽ 31 ശതമാനം വർധനയാണ് ഉണ്ടായത്. ഇന്ത്യയും നടപടികൾ കടുപ്പിച്ചു. വെള്ളിയാഴ്ച മുതൽ ഏപ്രിൽ 15 വരെയുള്ള വീസകൾ ഇന്ത്യ റദ്ദാക്കി. അതേസമയം നയതന്ത്ര, രാജ്യാന്തര സംഘടനാ പ്രതിനിധി, തൊഴിൽ വീസകളിൽ ഇളവുണ്ട്.