Thursday, 23rd January 2025
January 23, 2025

ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലേക്ക്

  • November 4, 2019 5:00 pm

  • 0

ലൈസന്‍സ് പുതുക്കുന്നുന്നതിന് അപേക്ഷകര്‍ മോട്ടോര്‍വാഹനവകുപ്പ് ഓഫീസിലെത്തേണ്ട. ഇതിനുള്ള മൊബൈല്‍ ആപ്പ് തയാറായി. ഒറ്റത്തവണ ഡോക്ടര്‍മാര്‍ക്കായി നല്‍കുന്ന പ്രത്യേക മൊബൈല്‍ഫോണ്‍ ആപ്പില്‍ രജിസ്‌ട്രേഷന്‍ നടത്തണം. ഡ്രൈവിങ് ലൈസന്‍സുകള്‍ പുതുക്കുന്നതിനുള്ള കാഴ്ച, ശാരീരികക്ഷമതാ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലേക്ക്. ഡോക്ടര്‍മാരില്‍നിന്ന് മോട്ടോര്‍വാഹനവകുപ്പിന് നേരിട്ട് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന വിധത്തിലാണ് ക്രമീകരണം.

ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിച്ചശേഷമാണ് ഡോക്ടറെ കാണേണ്ടത്. ഡോക്ടറുടെ മൊബൈല്‍ ആപ്പില് അപേക്ഷാനമ്പര് നല്‍കുമ്പോള്‍ അപേക്ഷകന്റെ ഫോട്ടോസഹിതമുള്ള വിവരങ്ങള്‍ ലഭിക്കും. മോട്ടോര്‍വാഹനവകുപ്പിന്റെ സൈറ്റിൽ ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ലൈസന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ പുതുക്കി നല്‍കും. താത്കാലിക ഉപയോഗത്തിന് ഇതിന്റെ പ്രിന്റു മതി. യഥാര്‍ഥ ലൈസന്‍സ് തപാലില്‍ പിന്നീട് ലഭിക്കും. 50 വയസ്സ് കഴിഞ്ഞവര്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതും ഓണ്‍ലൈനിലേക്ക് മാറും.