Wednesday, 22nd January 2025
January 22, 2025

കന്നി യാത്രക്കാരുമായി കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ ഓട്ടം തുടങ്ങി

  • November 4, 2019 4:00 pm

  • 0

കേരളത്തിന്റെ സ്വന്തം ഇഓട്ടോയുടെ ആദ്യ യാത്ര എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവരുമായി നിയമസഭയിലേക്കായിരുന്നു. നെയ്യാറ്റിന്‍കരയിലെ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെ..എല്‍.) പ്ലാന്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ‘ (ഓട്ടോ) ‘നീംജിയുടെ സര്‍വീസ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവരുമായി കേരളത്തിന്റെ സ്വന്തം ഇഓട്ടോയുടെ ആദ്യ യാത്ര.

ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇഓട്ടോ നിര്‍മാണത്തിന് അനുമതി നേടുന്നത്. ജൂലായിലായിരുന്നു വാഹനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം അനുമതി നേടുന്നത്. ജൂലായിലായിരുന്നു വാഹനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ 15-ഓളം വണ്ടികളാണ് നിരത്തിലിറക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ കേരളത്തിന്റെ പങ്കാളിത്തം കൂടിയാണ് ഇതോടെ എഴുതിച്ചേര്‍ക്കപ്പെടുന്നത്. ഈ വര്‍ഷം ജൂണിലാണ് കെ..എല്ലിന് ഇഓട്ടോ നിര്‍മാണത്തിനുള്ള കേന്ദ്രാനുമതി ലഭിച്ചത്.

ഓട്ടോയുടെ വില 2.8 ലക്ഷം രൂപയാണ്.30,000 രൂപയോളം സബ്‌സിഡി ലഭിക്കും ഇതില്. കെ..എല് ഈ മാസം 150 ‘നീംജിഓട്ടോകള്‍ നിരത്തിലിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാറ്ററിക്കാണ് ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത്. ഓട്ടോ നിര്‍മാണത്തിനാവശ്യമായ സാമഗ്രികകളെല്ലാം ഇന്ത്യയില്‍ നിര്‍മിച്ചവയാണ്. കാഴ്ചയില്‍ സാധാരണ ഓട്ടോയ്ക്ക് സമാനമായി തന്നെയാണ് നീംജിയുടെയും രൂപകല്‍പ്പന. ഡ്രൈവര്‍ക്കും മൂന്ന് യാത്രക്കാര്‍ക്കും സഞ്ചരിക്കാം. പരീക്ഷണഘട്ടത്തില്‍ ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 120 കിലോമീറ്റര്‍ ദൂരം വരെ രേഖപ്പെടുത്തിയിട്ടുണ്ട്. നിര്‍മാണഘട്ടത്തില്‍ കെ..എല്‍. പ്രഖ്യാപിച്ചിരുന്നത് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം സുഗമമായി ഓടുമെന്നാണ്. ഒറ്റ ബാറ്ററിയില്‍, 480 കിലോ ഭാരവുമായി പൊന്‍മുടിയിലെ 22 ഹെയര്‍പിന്നുകള്‍ താണ്ടി ഹില്‍ടോപ്പിലെത്താന്‍ വാഹനത്തിന് സാധിച്ചതായും ഇത്തരത്തില്‍ ഹില്‍ ടോപ്പിലേക്ക് കയറുന്ന ആദ്യ ഇലക്ട്രിക് വാഹനം നീംജിആണെന്നും കെ..എല്‍. ജൂനിയര്‍ എന്‍ജിനീയര്‍ വി. വിജയ പ്രദീപ് പറഞ്ഞു.

നിലവില്‍ കെ..എല്‍. വഴി നേരിട്ടായിരിക്കും ഇഓട്ടോകളുടെ വില്‍പ്പന. തുടര്‍ന്ന് വാഹനങ്ങളുടെ പ്രകടനം നിരീക്ഷിച്ച് ഡീലര്‍ഷിപ്പ് വഴി കൂടുതല്‍ ജില്ലകളില്‍ വില്‍പ്പനയ്ക്കെത്തിക്കും. നിര്‍മാണം കൂടുന്നതിനനുസരിച്ച് വില്‍പ്പനശാലകളും സര്‍വീസ് സെന്റുകളും വ്യാപകമാക്കാനാണ് കെ..എല്ലിന്റെ പദ്ധതി.