Monday, 21st April 2025
April 21, 2025

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഗവര്‍ണറെ കാണും

  • November 4, 2019 12:00 pm

  • 0

ഗവര്‍ണറോട് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കണമെന്ന് റാവത്ത് അഭ്യര്‍ഥിക്കുമെന്നും വ്യക്തമാക്കി. ബി.ജെ.പിശിവസേന തര്‍ക്കം തുടരുന്നതിനിടെ മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തും സംഘവും ഇന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ സന്ദര്‍ശിക്കും. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ തുടരുന്ന രാഷ്ട്രീയ നാടകങ്ങള്‍ അവസാന ഘട്ടത്തിലേക്ക്.

റാവത്തും സംഘവും ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ഗവര്‍ണറെ കാണാന്‍ സമയം വാങ്ങിയതെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. സഞ്ജയ് റാവത്തും ഗവര്‍ണറെ കാണുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിലെ നിര്‍ണായക ശക്തിയായി മാറിയ ശിവസേന മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട് ബി.ജെ.പിയുമായുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് പുതിയ നീക്കങ്ങള്. ബി.ജെ.പി നിലവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും മുഖ്യമന്ത്രി സ്ഥാനം പങ്കുവെയ്ക്കണമെന്ന ആവശ്യം അംഗീകരിച്ചിരുന്നില്ല.

ശിവസേനയ്ക്ക് 56 സീറ്റുകള്‍ ലഭിച്ചപ്പോള് 288 സീറ്റില്‍ ബി.ജെ.പിയ്ക്ക് 105 സീറ്റുകള് ലഭിച്ചു. സഞ്ജയ് റാവത്ത് തനിക്ക് സന്ദേശം അയച്ചെന്ന വെളിപ്പെടുത്തലുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവര്‍ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് റാവത്ത് തന്നെ ബന്ധപ്പെടുന്നതെന്നും ഇത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്നും ശരദ് പവാര്‍ പറഞ്ഞിരുന്നു. കേവല ഭൂരിപക്ഷം നേടാന്‍ ബി.ജെ.പിയ്ക്ക് ശിവസേനയുടെ പിന്തുണ ആവശ്യമായ സ്ഥിതിയാണ് ഇപ്പോഴുള്ളത്.