വനിത ടി20 ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ടീമായി ഇന്ത്യ
February 27, 2020 2:00 pm
0
വനിത ടി20 ലോകകപ്പ് 2020ല്‍ സെമി ഫൈനല്‍ ഉറപ്പാക്കുന്ന ആദ്യ ടീമായി ഇന്ത്യ. ഇന്നത്തെ മത്സരത്തില്‍ ന്യൂസിലാണ്ടിനെതിരെ ആവേശകരമായ 4 റണ്‍സ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടീം തങ്ങളുടെ മൂന്ന് മത്സരങ്ങളില്‍ നിന്നുള്ള മൂന്നാം ജയം ഉറപ്പാക്കിയതോടെ ടൂര്‍ണ്ണമെന്റിന്റെ സെമി ഉറപ്പാക്കുകയായിരുന്നു. ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലാണ്ട് എന്നീ ടീമുകളെയാണ് ഇന്ത്യ ഇതുവരെ പരാജയപ്പെടുത്തിയത്.
ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഷഫാലിയുടെ(46) റണ്‍സ് പ്രകടനത്തിന്റെ ബലത്തില്‍ 133 റണ്‍സാണ് 8 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ട് ഒരു ഘട്ടത്തില്‍ പിന്നില്‍ പോയെങ്കിലും ആറാം വിക്കറ്റില്‍ അമേലിയ കെര്‍(34*) ഹെയ്‍ലി ജെന്‍സെന്‍ കൂട്ടുകെട്ട് ഒത്തുകൂടിയപ്പോള്‍ ലക്ഷ്യത്തിന് അടുത്ത് എത്തുകയായിരുന്നു.
പൂനം യാദവ് എറിഞ്ഞ 19ാം ഓവറില്‍ 18 റണ്‍സ് നേടിയ അമേലിയ കെര്‍ ലക്ഷ്യം അവസാന ഓവറില്‍ 16 ആക്കി മാറ്റിയെങ്കിലും ഓവറില്‍ നിന്ന് 12 റണ്‍സ് മാത്രമേ ടീമിന് നേടാനായുള്ളു.