Thursday, 23rd January 2025
January 23, 2025

ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുക തന്നെചെയ്യുമെന്ന് സർക്കാർ

  • November 4, 2019 11:00 am

  • 0

ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിയമ നിര്‍മാണത്തെക്കുറിച്ച് പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.

ശബരിമല വിഷയത്തില് സുപ്രീം കോടതി ഇതുവരെ മറിച്ചൊരു നിലപാടും എടുത്തിട്ടില്ല. സര്‍ക്കാര് ശബരിമലയിലെ ക്രമസമാധാനം പാലിക്കുന്നതിന് ഉതകുന്ന നിലപാടുതന്നെയായിരിക്കും സ്വീകരിക്കുക. ജനങ്ങളെ കബളിപ്പിക്കാനാണ് നിയമനിര്‍മാണം നടത്തുമെന്ന് പറയുന്നത്. നിയമനിര്‍മാണം സാധ്യമല്ലെന്നാണ് നിയമോപദേശം. മൗലികാവകാശവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ വിധി. യുവതികളെ ശബരിമലയില്‍ വിലക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്. സര്‍ക്കാരിനു കിട്ടിയിരിക്കുന്ന നിയമോപദേശം അതിനെ മറികടക്കാന്‍ ഒരു വിധത്തിലുള്ള നിയമനിര്‍മാണവും സാധ്യമല്ലെന്നാണ്.

രമേശ് ചെന്നിത്തലയുടെ ആവശ്യം ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കേറ്റ മുറിവുണക്കാന്‍ സര്‍ക്കാര്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്നായിരുന്നു. ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമാകുന്ന വിധത്തില്‍ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട കാര്യമായതിനാല്‍ ഇത് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.