Thursday, 23rd January 2025
January 23, 2025

ആ ചുംബന രംഗം എന്റെ സമ്മതമില്ലാതെ ചിത്രീകരിച്ചത്: കമല്‍ഹാസനൊപ്പമുള്ള സീനിനെ കുറിച്ച്‌ രേഖയുടെ വെളിപ്പെടുത്തല്‍

  • February 26, 2020 9:00 pm

  • 0

തമിഴ്, മലയാളം, കന്നഡ തുടങ്ങി വിവിധ ഭാഷകളിലായി സജീവമായ നടിയാണ് രേഖ. താരത്തിന്റെ ഏറ്റവും പുതിയ അഭിമുഖമാണ് സിനിമ ലോകത്തെ പിടിച്ചു കുലിക്കിയിരിക്കുന്നത്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത് 1986-ല്‍ പുറത്തിറങ്ങിയ പുന്നഗൈ മന്നന്‍ എന്ന സിനിമയിലെ ഒരു രംഗത്തെ കുറിച്ചാണ് രേഖ തുറന്നു പറഞ്ഞിരിക്കുന്നത്. ചിത്രത്തിലെ നിര്‍ണായക രംഗത്തില്‍ തന്റെ അനുവാദമില്ലാതെ നടന്‍ കമല്‍ഹാസന്‍ തന്നെ ചുംബിക്കുകയായിരുന്നുവെന്നാണ് രേഖ പറയുന്നത്.

പുന്നഗൈ മന്നന്‍ എന്ന സിനിമയില്‍ കല്‍ഹാസന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ആത്മഹത്യ ചെയ്യും മുമ്ബ് രേഖയുടെ കഥാപാത്രത്തെ ചുംബിക്കുന്ന രംഗമുണ്ട്എന്നാല്‍ ഷൂട്ടിംഗിനിടയില്‍ ഇത്തരത്തിലൊരു ചുംബന രംഗമുണ്ടെന്ന് സംവിധായകന്‍ തന്നോട് പറഞ്ഞിരുന്നില്ലെന്നാണ് രേഖ തുറന്നു പറഞ്ഞത്. ഷൂട്ട് ചെയ്യുമ്ബോള്‍ മാത്രമാണ് താന്‍ ഇതേക്കുറിച്ച്‌ അറിയുന്നത്. ചുംബനത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ അതില്‍ മോശമായൊന്നുമില്ലെന്നും കഥാപാത്രങ്ങള്‍ക്കിടയിലെ പ്രണയം പറയാന്‍ വേണ്ടിയാണ് ചുംബനം ഉള്‍പ്പെടുത്തിയതെന്നായിരുന്നു സംവിധായകന്റെ മറുപടിയെന്നും രേഖ പറഞ്ഞു.

എന്നാലിന്ന് തന്റെ അനുവാദമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചത് എന്ന് പറഞ്ഞാല്‍ പ്രേക്ഷകര്‍ വിശ്വസിക്കില്ല. കെ ബാലചന്ദര്‍ സാര്‍ ജീവിച്ചിരിപ്പില്ല. കമലിന് മാത്രമേ ഇതെക്കുറിച്ച്‌ സംസാരിക്കാനാകൂവെന്നും, ഏറെ നാളുകള്‍ക്ക് ശേഷം വിവാദമുണ്ടാക്കാന്‍ വേണ്ടിയല്ല താന്‍ സംസാരിച്ചതെന്നും യാഥാര്‍ത്ഥ്യം എന്തായിരുന്നുവെന്ന് പറഞ്ഞതാണെന്നും രേഖ വ്യക്തമാക്കി. മുമ്ബും ഇതേ രംഗത്തെ കുറിച്ച്‌ രേഖ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ചിത്രീകരണത്തിനിടെ കമല്‍ഹാസന്‍ അപ്രതീക്ഷിതമായി തന്നെ ചുംബിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ഈ രംഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ലെന്നുമാണ് നേരത്തെ രേഖ പറഞ്ഞിരുന്നത്. രേഖയുടെ തുറന്നു പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.