കൊറോണ: ചൈനയില്‍ മരണം 1868 ആയി
February 18, 2020 11:00 am
0
ബെയ്ജിങ്: നോവല്‍ കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1868 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 98 പേരാണ് മരിച്ചത്. ചൈനീസ് ആരോഗ്യ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 72436 ആയി ഉയര്‍ന്നു. 1701 പേര്‍ക്ക് അസുഖം ഭേദമായിട്ടുണ്ട്. 12552 അസുഖ ബാധിതരെ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.
ലോകാരോഗ്യ സംഘടന കൊവിഡ്-19 എന്ന് പേരിട്ട കൊറോണ വൈറസ് ബാധ മൂലമുള്ള രോഗം 2019 ഡിസംബറില്‍ ചൈനയിലെ വുഹാനിലെ ഹുബെ പ്രവിശ്യയിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഇത് ഇന്ത്യയടക്കം 20ലേറെ രാജ്യങ്ങളിലേക്കും പടര്‍ന്നു പിടിക്കുകയായിരുന്നു.