കൊറോണ വൈറസ് ബാധ; കപ്പലിലെ യാത്രക്കാര്‍ക്ക് 2000 ഐഫോണുകള്‍ സൗജന്യമായി നല്‍കി ജപ്പാന്‍
February 17, 2020 6:00 pm
0
കൊറോണ വൈറസ് ബാധയുണ്ടായ ക്രൂയിസ് കപ്പലിലെ യാത്രക്കാര്‍ക്ക് ജപ്പാന്‍ സര്‍ക്കാര്‍ രണ്ടായിരത്തോളം ഐഫോണുകള്‍ സൗജന്യമായി വിതരണം ചെയ്തതായി റിപ്പോര്‍ട്ട്. ഡയമണ്ട് പ്രിന്‍സസ് എന്ന് പേരുള്ള ക്രൂയിസ് കപ്പലിലെ ജീവനക്കാര്‍ക്കാണ് ഐഫോണുകള്‍ ലഭിച്ചത്.
3700 ഓളം പേരാണ് ഈ കപ്പലില്‍ ഒറ്റപ്പെട്ടു കഴിയുന്നത്. ഇവര്‍ക്ക് ആരോഗ്യ വിഗദ്ഗരുമായി ബന്ധപ്പെടുക, മരുന്നുകള്‍ക്ക് അപേക്ഷിക്കുക, മനശാസ്ത്രജ്ഞരോട് ആശങ്കകള്‍ പങ്കുവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് ഫോണുകള്‍ നല്‍കിയിരിക്കുന്നത്. കപ്പലിലെ 350 ഓളം യാത്രക്കാര്‍ക്ക് കോറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ജപ്പാനിലെ വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്നാണ് ഫോണുകള്‍ വിതരണം ചെയ്തത്. ജപ്പാനിലെ ആരോഗ്യ വിദഗ്ദരുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്താണ് ഈ ഐഫോണുകള്‍ നല്‍കിയിരിക്കുന്നത്. കപ്പലിലെ ജീവനക്കാര്‍ക്കിടയിലും യാത്രക്കാര്‍ക്കിടയിലും ഐഫോണുകള്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.
യാത്രക്കാരുടെയെല്ലാം കൈയ്യില്‍ ഫോണുകള്‍ ഉണ്ടെങ്കിലും ജപ്പാനിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേസ്റ്റോറിലും ലൈന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കില്ല. ഇക്കാരണത്താലാണ് ഐഫോണ്‍ വിതരണം ചെയ്തത്.