
13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഫോണ്‍കോള്‍ എടുത്താല്‍ ഉറക്കം നഷ്ടമാകും, പെണ്‍കുട്ടികളുടെ കരച്ചിലിന് പിന്നില്‍ വന്‍ചതി, സംസ്ഥാനത്ത് വീണ്ടും ‘വാന്‍ഗിരി’ തട്ടിപ്പ് സജീവമാകുന്നു?
February 12, 2020 9:00 pm
0
ഇടുക്കി: ജനങ്ങളെ ആശങ്കയിലാഴ്ത്തി അജ്ഞാത നമ്ബരുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍. ഫോണെടുത്താല്‍ കേള്‍ക്കുന്നത് കുഞ്ഞുങ്ങളുടെയും പെണ്‍കുട്ടികളുടെയും കരച്ചില്‍. രാത്രി 10.30 മുതല്‍ പുലര്‍ച്ചെവരെയുള്ള സമയങ്ങളിലാണ് 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഇത്തരം കോളുകള്‍ വരുന്നത്. ജില്ലയില്‍ നിരവധിയാളുകള്‍ക്ക് ഇതിനോടകം ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിക്കഴിഞ്ഞു.
കുഞ്ഞുങ്ങളുടെയും പെണ്‍കുട്ടികളുടെയും കരച്ചില്‍ കേള്‍ക്കുന്നതോടെ ഫോണ്‍ എടുക്കുന്നയാള്‍ പരിഭ്രാന്തരാകും. 13 സെക്കന്‍ഡ് കഴിയുമ്ബോള്‍ ഫോണ്‍കോള്‍ കട്ടാകും. തിരിച്ച് വിളിച്ചാല്‍ കിട്ടുകയും ഇല്ല. ഇതിന് പിന്നില്‍ വലിയ ചതിയാണ് ഉള്ളതെന്നാണ് സൂചന. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇത്തരം കോളുകളിലൂടെ ചോര്‍ത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ട്.
മിസ്ഡ് കോള്‍ വരുന്ന നമ്ബറിലേക്ക് തിരിച്ച് വിളിച്ചാല്‍ ഫോണിലെ ബാലന്‍സ് നഷ്ടമാകുകയും ഫോണിലെ വിവരങ്ങള്‍ ചോരുകയും ചെയ്യുന്ന തട്ടിപ്പ് രീതിയാണ് വാന്‍ഗിരി. 00252ല്‍ തുടങ്ങുന്ന നമ്ബരുകളില്‍ നിന്നാണ് ഇത്തരം കോളുകള്‍ വരുന്നതെന്നാണ് സൂചന. ഒരേസമയം നിരവധിയാളുകള്‍ക്ക് മിസ്ഡ് കോള്‍ പോകും,അതില്‍ നിന്ന് തിരിച്ച് വിളിക്കുന്നവരുടെ പണം പോകും.