
12 കോടിയുടെ പുതുവത്സര ബംമ്ബര്‍ കണ്ണൂരിലെ കൂലിപ്പണിക്കാരന് പൊരുന്നന്‍ രാജന്‍ ഇനി കോടീശ്വരന്‍
February 12, 2020 6:00 pm
0
കണ്ണൂര്‍: സംസ്ഥാന ലോട്ടറികളില്‍ ഏറ്റവും വലിയ സമ്മാനത്തുകയുളള ക്രിസ്തുമസ്–പുതുവത്സര ബംപര്‍ കണ്ണൂര്‍ തോലമ്ബ്ര പുരളിമല സ്വദേശി പൊരുന്നന്‍ രാജന് ലഭിച്ചു.കൂലിപ്പണിക്കാരനാണ് പൊരുന്നന്‍ രാജന്‍ ,ടഠ 269609 എന്ന ടിക്കറ്റിനാണ് പന്ത്രണ്ട് കോടിയുടെ ഒന്നാം സ്ഥാനം.
കൂത്തുപറമ്ബില്‍ നിന്നാണ് രാജന് ക്രിസ്തുമസ്–പുതുവത്സര ടിക്കറ്റ് എടുത്തത്.കണ്ണൂരിലെ കൂത്തുപറമ്ബിലാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത് എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
പയ്യന്‍ ലോട്ടറി ഏജന്‍സിയുടെ തലശേരി റോഡിലുള്ള ചില്ലറ വില്‍പനശാലയില്‍ നിന്നാണ് രാജന്‍ ടിക്കറ്റ് എടുത്തത്. ലോട്ടറി ഏജന്റായ സനീഷ് താന്‍ ടിക്കറ്റ് വിറ്റത് ജനുവരി 15നോ അതിനടുത്തുളള ദിവസങ്ങളിലോ ആണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആരാണ് ആ ടിക്കറ്റിനുടമ എന്ന് കണ്ടെത്താനായില്ല. പിന്നാലെയാണ് രാജനാണ് ആ കോടീശ്വരന്‍ എന്ന് കണ്ടെത്തിയിരിക്കുന്നത്.
സമ്മാനര്‍ഹമായ ടിക്കറ്റ് മാലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തോലാമ്ബ്ര ശാഖയില്‍ കൈമാറി. രജനിയാണ് രാജന്റെ ഭാര്യ.രഗില്‍, ആതിര, അക്ഷര എന്നിവര്‍ മക്കളാണ്. പ്രാരാബ്ധങ്ങളുള്ള കുടുംബമാണിത്. നല്ലവീടോ മറ്റു സൗകര്യങ്ങളോയില്ല ഭാഗ്യദേവത കടാക്ഷിച്ചതു കാരണം ഇനിയെങ്കിലും ജീവിതം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് രാജനും കുടുംബവും.സമ്മാനത്തുകയായ 12 കോടിയില്‍ നിന്ന് ഏജന്റ് കമ്മീഷനായ 10 ശതമാനവും നികുതി 30 ശതമാനവും കഴിഞ്ഞുളള തുകയാണ് രാജന് കിട്ടുക.