Monday, 28th April 2025
April 28, 2025

കള്ളനെ തേടിയെത്തി, മോഷണമുതലുകളും ഒപ്പം കാണാതായ പെണ്‍കുട്ടിയെയും കണ്ടെത്തി

  • February 11, 2020 8:00 pm

  • 0

കള്ളനെ പിടികൂടാന്‍ ഇറങ്ങിയ പോലീസ് കള്ളന് ഒപ്പം കണ്ടെത്തിയത് കാണാതായ പെണ്‍കുട്ടിയെയും. പെറിയമ്ബലത്ത് ഉള്ള ഫുട്ബോള്‍ ടറഫ് സ്റ്റേഡിയത്തില്‍ നിന്നും ആയി വില കൂടിയ മൂന്ന് മൊബൈല്‍ ഫോണുകളും സ്മാര്‍ട്ട് വച്ചും ഇരുപതിനായിരം രൂപയും മോഷണം പോയിരുന്നു. ഈ കള്ളനെ തേടി ആണ് മലപ്പുറം കൊണ്ടോട്ടി പോലീസ് എറണാകുളം കളമശ്ശേരിയില്‍ എത്തിയത്. എന്നാല്‍ കള്ളനൊപ്പം പൊലീസിന് കിട്ടിയത് താമരശേരിയില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെയും കൂടിയായിരുന്നു പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ കണ്ടത് പൂട്ടി കിടക്കുന്ന ആഡംബര വീട് ആയിരുന്നു. പ്രതിയായ ശിഹാബുദ്ദീന്‍ ഷോപ്പിങ്ങിന് പോയിരിക്കുകയായിരുന്നു. പ്രതി മടങ്ങി എത്തിയപ്പോള്‍ കൂടെ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. താമരശേരി യില്‍ നിന്നും കാണാതായ പെണ്‍കുട്ടിയായിരുന്നു ഇത്.

തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ വീട്ടില്‍ നിന്ന് ഒട്ടേറെ മോഷണ വസ്തുക്കളും കണ്ടെടുത്തു. തുടര്‍ച്ചയായി മോഷണം നടത്തിക്കിട്ടുന്ന പണം ആഢംബര ജീവിതത്തിനു വേണ്ടി ചിലവഴിക്കുക ആയിരുന്നു പ്രതിയുടെ പതിവു രീതി.രാത്രി പത്തിനു ശേഷമാണ് പെരിയമ്ബലത്തെ സ്റ്റേഡിയത്തില്‍ നിന്ന് കളിക്കാന്‍ എത്തിയവരുടെ വസ്തുക്കള്‍ മോഷണം പോയത്. സി .സി .ടി. വിയില് നിന്ന് ചുവന്ന കാറിലാണ് പ്രതി സഞ്ചരിച്ചതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ശിഹാബുദ്ദീനിലേക്ക് അന്വേഷണം എത്തിയത്. മലപ്പുറത്തെ ഹോട്ടലില്‍ താമസിച്ചതിന്റെ സി .സി .സി. ടീ.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. പ്രതി വലയിലായതോടെ 21 മോഷണ കേസുകള്‍ക്ക് തുമ്ബ്‌ കിട്ടിയെന്ന് ആണ് വിവരം. കണ്ണൂര്‍ ,കതിരൂര്‍ ,കൂത്തുപറമ്ബ് , വൈത്തിരി, വേങ്ങര,വഴിക്കടവ് , എടവണ്ണ പൊലീസ് സ്റ്റേഷനുകളില്‍ ആയിട്ട് ആണ് കേസുകള്‍ ഉള്ളത്.പെണ്‍കുട്ടികളെ പല പ്രലോഭനങ്ങള്‍ നല്‍കി വാടകക്കെടുക്കുന്ന ആഢംബര വീടുകളില്‍ എത്തിച്ച്‌ പ്രതി ദുരുപയോഗം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.