കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ‘ഒരു കോടി നല്‍കി നന്ദി പറയും’ : വാഗ്ദാനവുമായി ജാക്കി ചാന്‍
February 11, 2020 7:00 pm
0
കൊറോണ വൈറസിനെതിരെ മരുന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു മില്യണ്‍ യുവാന്‍ പാരിതോഷികം പ്രഖ്യാപിച്ച് പ്രസിദ്ധ സിനിമാ താരം ജാക്കി ചാന്‍. ഒരു കോടി രൂപയ്ക്ക് തുല്യമാണിത്. ഒരു ദേശീയ മാധ്യമത്തോടാണ് ലോകത്തില്‍ വച്ച് തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന അഭിനേതാക്കളിലൊരാളായ ജാക്കി ചാന്‍ ഇത് പറഞ്ഞത്.
‘ശാസ്ത്രത്തിനും സാങ്കേതിക വിദ്യക്കുമാണ് വൈറസിനെ പ്രതിരോധിക്കാനാകുക. വളരെയധികം പേര്‍ എന്നെപ്പോലെ വൈറസിനെതിരായ മരുന്ന് പെട്ടെന്നുതന്നെ കണ്ടുപിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ഏതൊരാളോ സംഘടനയോ ഇതിനെതിരെ മരുന്ന് കണ്ടുപിടിക്കുന്നുവോ ഞാന്‍ അവരോട് ഒരു കോടി നല്‍കി നന്ദി പറയും‘ ജാക്കി ചാന്‍ വ്യക്തമാക്കി. ഇത് പണത്തിന്റെ കാര്യമല്ല. നേരത്തെ വലിയ തിരക്കുണ്ടായിരുന്ന തെരുവുകളിപ്പോള്‍ വിജനമാണ്.
നാട്ടിലുള്ളവര്‍ ജീവിതം ആസ്വദിക്കേണ്ട സമയത്ത് വൈറസിനെതിരെ പോരാടുന്നു. തന്റെ ചിന്തകള്‍ ജാക്കി ചാന്‍ പങ്കുവച്ചു.