Monday, 28th April 2025
April 28, 2025

മൊബൈല്‍ ടവറിനെതിരെയുള്ള സമരത്തില്‍ ഫോണ്‍ ഉപയോഗിച്ചാല്‍ എന്തേലും കുഴപ്പമുണ്ടോ ചേട്ടാ? വൈറലായി പ്രതിഷേധ ചിത്രം

  • February 10, 2020 9:00 pm

  • 0

തിരുവനന്തപുരം: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് അനധികൃതമായി മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുന്നതിനെതിരെയുള്ള പരിപാടിയുടെ വേദിയില്‍ ഒരാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ പ്രതിഷേധിച്ചാല്‍ എങ്ങനെയിരിക്കും? അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരുവനന്തപുരം വെള്ളായണിയിലെ സ്റ്റുഡിയോ റോഡില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു കൗതുകകരമായ ഈ കാഴ്ച. ചടങ്ങില്‍ ഒ.രാജഗോപാല്‍ എം.എല്‍.എയായിരുന്നു ഉദ്ഘാടകന്‍. ഇതുമായി ബന്ധപ്പെട്ട് ഒ. രാജഗോപാല്‍ സംസാരിക്കുമ്ബോള്‍ വേദിയിലിരിക്കുന്ന വ്യക്തി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു. ഈ ചിത്രം ഒ.രാജഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതോടെ എം.എല്‍.എയുടെ പേജില്‍ പരിഹാസരൂപേണയുള്ള കമന്റുകള്‍ എത്തി. എന്തായാലും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.