Monday, 28th April 2025
April 28, 2025

തിരുവനന്തപുരത്ത് ഫാക്ടറി മാലിന്യം തോട്ടില്‍ കലര്‍ന്നു; മീനുകള്‍ ചത്തുപൊങ്ങി

  • February 10, 2020 4:00 pm

  • 0

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് വയലിക്കടയില്‍ ഫാക്ടറി മാലിന്യം തോട്ടില്‍ കലര്‍ന്നതിനെ തുടര്‍ന്ന് മീനുകള്‍ ചത്തുപൊങ്ങി. ഇതേതുടര്‍ന്ന് കുണ്ടമണ്‍കടവ് പമ്ബിങ് സ്റ്റേഷനില്‍ നിന്നുള്ള ജലവിതരണം നിര്‍ത്തിവച്ചു.

ഇന്നലെ രാത്രിയാണ് ഇലട്രോപ്ളേറ്റിങ് ഫാക്ടറിയില്‍ നിന്നും രാസലായനി കലര്‍ന്ന മാലിന്യം ഒഴുക്കിവിട്ടത്. ഫാക്ടറി വൃത്തിയാക്കുന്നതിനിടെയാണ് രാസമാലിന്യം സമീപത്തെ തോട്ടിലേക്ക് ഒഴിക്കയതെന്നാണ് സൂചന. ഈ തോട്ടില്‍ നിന്നുള്ള നീരൊഴുക്ക് കുണ്ടമണ്‍കടവ് പമ്ബിങ് സ്‌റ്റേഷനിലേക്കും എത്തി ചേരുന്നുണ്ട്. ഇതിനാലാണ് ജല വിതരണം നിര്‍ത്തിവെച്ചിരിക്കുന്നത്.

നഗരവാസികള്‍ വെള്ളം തിളപ്പിച്ചാറ്റി മാത്രം ഉപയോഗിക്കണം എന്ന് നഗരസഭ നിര്‍ദേശം നല്‍കി.ഇന്നലെ രാത്രി തന്നെ തോട്ടിലെ മീനുകള്‍ വ്യാപകമായി ചത്തുപൊങ്ങിയിരുന്നുതോട്ടിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഫലം ലഭിച്ചതിനുശേഷം മൂന്ന് ദിവസങ്ങള്‍ ശേഷമേ പമ്ബിങ് തുടരാന്‍ കഴിയൂ എന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്.