Monday, 28th April 2025
April 28, 2025

പ്രതികളുമായി പുറപ്പെട്ട കേരള പോലീസിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു

  • February 10, 2020 7:00 pm

  • 0

മുംബയ്: ശാന്തന്‍പാറ കൊലക്കേസ് പ്രതികളുമായി കേരളത്തിലേക്ക് പുറപ്പെട്ട കേരള പൊലീസിനെ മുംബയ് വിമാനത്താവളത്തില്‍ സി..എസ്.എഫ് ഉദ്യോഗസ്ഥര്‍ തട‍‍ഞ്ഞു. ബ്യൂറോ ഒഫ് സിവില്‍ ഏവിയേഷന്റെ അനുമതിയില്ലെന്ന കാരണം കൊണ്ടാണ് ശാന്തന്‍പാറ സി.ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ തടഞ്ഞത്.

ശാന്തമ്ബാറയില്‍ റിസോര്‍ട്ട് ജീവനക്കാരനായ റിജോഷ്,​ രണ്ടരവയസുകാരി മകള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതികളായ റിജോഷിന്റെ ഭാര്യ ലിജി (29), റിസോര്‍ട്ട് മാനേജരും റിജോഷിന്റെ സുഹൃത്തുമായ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തില്‍ വാസിം (31) എന്നിവരെ കൈയാമം വെച്ചാണ് പൊലീസ് സംഘം വിാനത്താവളത്തിലെത്തിയത്. ഇവര്‍ക്ക് ബോര്‍ഡിംഗ് പാസ് നല്‍കിയെങ്കിലും പ്രതികളുമായി വിമാനത്തില്‍ സ‍ഞ്ചരിക്കണമെങ്കില്‍ ബ്യാറോ ഒഫ് സിവില്‍ ഏവിയേഷന്‍റെ അനുമതി വേണമെന്ന് പറഞ്ഞതോടെ യാത്ര മുടങ്ങുകയായിരുന്നു.

കഴി‌ഞ്ഞ ഒക്ടോബര്‍ 31നാണ് റിജോഷിനെ കാണാതായത്. ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം കഴുതക്കുളംമേട്ടിലെ റിസോര്‍ട്ടിന് സമീപം നിര്‍മിക്കുന്ന മഴവെള്ളസംഭരണിയോട് ചേര്‍ന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇതിന് തൊട്ടുപിന്നാലെ ലിജിയും വാസിമും സ്ഥലംവിടുകയായിരുന്നു. റിജോഷിന്റെ രണ്ടരവയസുകാരിയായ ഇളയമകളെയും ഇവര്‍ കൊണ്ടുപോയിരുന്നു.

ഒളിവില്‍ പോയ ലിജിയേയും വാസിമിനെയും വിഷം കഴിച്ച്‌ ഗുരുതരാവസ്ഥയിലും റിജോഷിന്റെ മകളെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയിലും മുംബയ് പനവേലിലെ ലോഡ്ജില്‍ കണ്ടെത്തിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും ഇരുവരും രക്ഷപ്പെട്ടിരുന്നു.