Thursday, 23rd January 2025
January 23, 2025

ഓസ്കര്‍ തിളക്കത്തില്‍ പാരസൈറ്റ്, മികച്ച സംവിധായകന്‍ ബോങ് ജൂഹോ

  • February 10, 2020 9:55 am

  • 0

ലോസാഞ്ചലസ്: ലോകം ഉറ്റുനോക്കുന്ന 92മത് ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഡോള്‍ബി തീയേറ്ററില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ ബോങ് ജൂഹോയെ(പാരസൈറ്റ്)​ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. മികച്ച സഹനടനുളള പുരസ്‌കാരം ബ്രാഡ് പിറ്റ് നേടി. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മാര്യേജ് സ്റ്റോറിയിലെ അഭിനയത്തിന് ലോറ ഡേണിനെ മികച്ച സഹനടിയായി തെരഞ്ഞെടുത്തു.

ബോങ് ജൂണ്‍ ഹോ സംവിധാനം ചെയ്ത പാരസൈറ്റിനാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം. ബോങ് ജൂണ്‍ ഹോയും ഹാന്‍ ജിന്‍ വോണും ചേര്‍ന്ന് പുരസ്‍കാരം ഏറ്റുവാങ്ങി. ഇതോടെ ഈ അവാര്‍ഡ് നേടുന്ന ആദ്യ കൊറിയന്‍ ചിത്രമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് പാരസൈറ്റ്മികച്ച വിദേശ ഭാഷ ചിത്രമായും തിരഞ്ഞെടുത്തത് പാരസൈറ്റിനെയാണ്. തായ്‍ക വൈറ്റിറ്റി തിരക്കഥയെഴുതിയ ജോ ജോ റാബിറ്റിനാണ് മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള പുരസ്‍കാരം.

മികച്ച ആനിമേറ്റഡ് ചിത്രമായി ടോയ് സ്‍റ്റോറി 4′ തിരഞ്ഞെടുത്തു. ഹെയര്‍ ലവാണ് ആണ് മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം. ദ നെയ്‍ബേഴ്‍സ് വിന്‍ഡോയാണ് മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിമായി തിരഞ്ഞെടുത്തത്. മികച്ച വസ്ത്രാലങ്കരത്തിനുള്ള പുരസ്കാരം ലിറ്റില്‍ വിമന്‍ സ്വന്തമാക്കി. ജാക്വിലിന്‍ ഡുറാന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡിനാണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ പുരസ്കാരം. ഫോര്‍ഡ് V ഫെറാറിക്കാണ് മികച്ച ശബ്ദലേഖനത്തിനുള്ള അവാര്‍ഡ്. ഫോര്‍ഡ് V ഫെറാറിയുടെ എഡിറ്റിങ്ങിന് ആന്‍ഡ്രൂ ബക്ക്ലാന്‍ഡിന് പുരസ്‍കാരം.

ഒന്നാം ലോകമഹായുദ്ധം പശ്ചാത്തലമാക്കി നിര്‍മിച്ച 1917നാണ് മികച്ച ശബ്ദമിശ്രണത്തിനുള്ള അവാര്‍ഡ്. ഇതേ ചിത്രത്തിന് റോജര്‍ ഡീകിന്‍സിനാണ് മികച്ച ഛായാഗ്രഹണണത്തിനുള്ള പുരസ്കാരം ലഭിച്ചത്. മികച്ച വിഷ്വല്‍ എഫക്ടിനുള്ള പുരസ്കാരവും 1917നാണ്. 10 നോമിനേഷനുകളുമായാണ് ഈ ചിത്രം ഓസ്‍കര്‍ പുരസ്‍കാര വേദിയിലേക്ക് എത്തിയത്.

മികച്ച മേക്കപ്പിനും കേശാലങ്കാരത്തിനുമുള്ള പുരസ്കാരം ബോബ് ഷെല്‍ എന്ന ചിത്രത്തിനാണ്. ഫില്‍ദര്‍ ഗുദനോത്തിത്ത‌റിനാണ്(ജോക്കര്‍)​ മികച്ച സംഗീതത്തിനുള്ള പുരസ്കാരം. മികച്ച ഗാനത്തിനുള്ള പുരസ്കാരം റോക്കറ്റ്മാന്‍(ലവ് മി എഗെയ്‌ന്‍)​ നേടി.