Monday, 28th April 2025
April 28, 2025

വാഹന പരിശോധന: നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ പൊലീസ് പിന്തുടര്‍ന്നു; മണല്‍ നിറച്ച ബാഗിനുള്ളില്‍ പൊലീസ് കണ്ടത്

  • February 8, 2020 4:00 pm

  • 0

പയ്യന്നൂര്‍: വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ പിന്തുടര്‍ന്ന് യുവാക്കളില്‍ നിന്ന് പൊലീസ് ഇരുതലമൂരിയെ പിടികൂടി. രണ്ടു ലക്ഷത്തിന് വാങ്ങി 15 ലക്ഷത്തിന് മറിച്ചുവില്‍ക്കാനായി എത്തിച്ച ഇരുതലമൂരിയുമായി കാസര്‍കോട് സ്വദേശിയുള്‍പെടെ രണ്ടു പേര്‍ അറസ്റ്റിലായി. കാസര്‍കോട് സ്വദേശി പ്രദീപ്, ആന്ധ്രാ സ്വദേശി രമേശ് എന്നിവരെയാണ് പയ്യന്നൂര്‍ എസ് ഐ ശ്രീജിത്ത് കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. സംഘം സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

പോലീസ് പരിശോധനയ്ക്കിടെ നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ പിന്തുടര്‍ന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ മണല്‍ നിറച്ച്‌ അതില്‍ ഒളിപ്പിച്ച നിലയില്‍ ഇരുതലമൂരിയെ കണ്ടെത്തിയത്അന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നിന്നാണ് ഇരുതലമൂരിയെ കേരളത്തിലെത്തിച്ചത് പ്രതികള്‍ പോലീസിനോട് പറഞ്ഞു. 15 ലക്ഷം രൂപയ്ക്ക് ചെറുവത്തൂര്‍ സ്വദേശിക്ക് വില്‍ക്കാനായിരുന്നു പദ്ധതി.