
റോഡ് നിര്‍മിച്ച് നല്‍കിയില്ല; അരിശംമൂത്ത യുവാവ് പഞ്ചായത്ത് ഓഫീസ് അടിച്ചുതകര്‍ത്തു
February 8, 2020 2:00 pm
0
കോട്ടയം: റോഡ് നിര്‍മിച്ച് നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവ് പഞ്ചായത്ത് ഓഫീസ് അടിച്ചുതകര്‍ത്തു. കോട്ടയത്തെ ചെമ്ബ് പഞ്ചായത്ത് ഓഫീസിനു നേര്‍ക്ക് ആക്രമണം നടന്നത്. സംഭവത്തില്‍ വടക്കേക്കാട്ടില്‍ സജിമോനെ(35) പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കൈകള്‍ക്കു മുറിവു സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രിയിലാണ് ഓഫീസിനു നേര്‍ക്ക് ആക്രമണം നടന്നത്. മാനസികമായി വൈകല്യമുള്ള യുവാവ് കൈ ഉപയോഗിച്ച് ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിനു സമീപത്തെ റോഡ് നന്നാക്കാത്തതില്‍ സജിമോന്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിലെത്തി സെക്രട്ടിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ ഓഫീസ് അടിച്ചുതകര്‍ത്തത്. ഇയാളെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നു അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.