
പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടര്‍ അറസ്റ്റില്‍
February 8, 2020 8:00 pm
0
നെടുമങ്ങാട്: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രം ഡയറക്ടറെ പോലീസ് അറസ്റ്റ് ചെയ്തു . പഠനകേന്ദ്രം ഡയറക്ടര്‍ ഡോ.എം.ആര്‍ യശോദരനെയാണ് വലിയമല പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, തൊളിക്കോട് എന്നിവിടങ്ങളില്‍ ഇയാള്‍ക്ക് രണ്ട് സ്കൂളുകള്‍ ഉണ്ട് .
നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസില്‍ ആരുമില്ലാത്ത സമയത്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു . വീട്ടിലെത്തിയ പെണ്‍കുട്ടി പീഡനവിവരം മാതാപിതാക്കളോട് പറഞ്ഞു . തുടര്‍ന്ന് കുട്ടിയുടെ കുടുംബം വലിയമല പോലീസിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ശനിയാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പോക്സോ നിയമപ്രകാരമാണ് കേസ് .
പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. 2008 ലും സമാനമായ പരാതിയില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കുകയായിരുന്നു .