Thursday, 23rd January 2025
January 23, 2025

പിതാവിന് മുന്നില്‍ ഇങ്ങനെ വസ്ത്രം ധരിച്ചുനില്‍ക്കാന്‍ നാണമില്ലേ? സോനം കപൂറിനെതിരെ വിമര്‍ശനം

  • February 8, 2020 7:00 pm

  • 0

ബോളിവുഡില്‍ ഫാഷന്റെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്താറുളള നായികമാരില്‍ ഒരാളാണ് സോനം കപൂര്‍. നടി പങ്കുവെക്കാറുളള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. സ്‌റ്റൈലിഷ് ആന്‍ഡ് ഗ്ലാമറസ് ലുക്കിലാണ് പലപ്പോഴും സോനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുളളത്. എന്നാല്‍ കഴിഞ്ഞ ദിവസം സോനത്തിന്റെ വസ്ത്രധാരണത്തിന്‌ വലിയ രീതിയിലുളള വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു.

ആദിത്യ റോയ് കപൂറും ദിഷ പഠാണിയും ഒന്നിച്ച മലംഗ് എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി പിതാവ് അനില്‍ കപൂറിനൊപ്പം എത്തിയതായിരുന്നു നടി. പ്രീമിയര്‍ ഷോയ്ക്കായി എത്തിയപ്പോള്‍ ധരിച്ച വസ്ത്രമാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്അച്ഛന്റെ അരികില്‍ ഈ രിതിയില്‍ വസ്ത്രം ധരിച്ച്‌ നില്‍ക്കാന്‍ വിഷമകരമായി തോന്നുന്നില്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. നിങ്ങള്‍ക്ക് നാണമില്ലേ ഇത്തരം വസ്ത്രം ധരിക്കാനെന്നും മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു.

വിമര്‍ശനത്തിന് പിന്നാലെ നടിയെ പിന്തുണച്ചുകൊണ്ട് ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഒരാള്‍ക്ക് ഇഷ്ടമുളള വസ്ത്രം ധരിക്കാനുളള സ്വാതന്ത്യമുണ്ടെന്ന് പറഞ്ഞാണ് ആരാധകര്‍ സോനത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പമുളള സോയ ഫാക്ടര്‍ എന്ന ചിത്രമാണ് സോനം കപൂറിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയത്. വലിയ പ്രതീക്ഷകളുമായി എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്.