
ഇന്ത്യന്‍ അത്ലറ്റിക്‌സിന്റെ ഔദ്യോഗിക ഡോക്ടര്‍… അഭിമാനിക്കാം ഈ തിരുവനന്തപുരംകാരന്‍ അരുണിനെ ഓര്‍ത്ത്
February 8, 2020 1:00 pm
0
ഒരു തിരുവനന്തപുരം സ്വദേശി എന്നതിലുപരി ഓരോ മലയാളിയുടെയും അഭിമാനമായി മാറിയിരിക്കുകയാണ് നമ്മുടെ സ്വന്തം അരുണ്‍ ഡോക്ടര്‍…!
തിരുവനന്തപുരം കരമന സ്വദേശിയായ അരുണ്‍ തന്റെ പഠനം മുംബൈയിലും പുണെയിലും പിന്നെ ഉപരിപഠനം ജര്‍മനിയിലും ആണ് പൂര്‍ത്തിയാക്കിയത്. ഇന്നിതാ ഇന്ത്യന്‍ അത്ലറ്റിക്‌സ് ടീമിന്റെ ഔദ്യോഗിക ഡോക്ടറായി നിയമിതനാകുന്ന ആദ്യ മലയാളിയാണ് അരുണ്‍.
പഠിക്കുന്ന കാലത്തേ കായികമത്സരങ്ങളോട് പ്രണയമായിരുന്നു അരുണിന് അതു കെണ്ട് തന്നെ സര്‍വകലാശാല ഫുട്‌ബോള്‍ ടീമില്‍ അംഗവുമായിരുന്നു.എന്നാല്‍ കളിക്കുന്ന വിദ്യാര്‍ത്ഥികളെ ഏറ്റവും കൂടുതല്‍ അലട്ടിയ വലിയ ഒരു പ്രശനമായിരുന്നു പരിക്കുകള്‍ പറ്റുന്നതും അതിന് കൃത്യമായ ചികിത്സ ലഭിക്കാതിരിക്കുന്നതും അതാണ് അരുണ്‍ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ORTHOPEDICS MD ചെയ്യാന്‍ പ്രേരിപ്പിച്ചത്.
ശേഷം സ്‌പോര്‍ട്‌സ് മെഡിസിന്‍ രംഗം തിരഞ്ഞെടുത്തതും. അങ്ങനെ അരുണ്‍ സ്‌പോര്‍ട്‌സ് മെഡിസിനിലും ജോയ്ന്റ് റീപ്ലേസ്‌മെന്റിലും ഉന്നത ഫെലോഷിപ്പുകളും നേടി.
തിരുവനന്തപുരം ജൂബിലി മിഷന്‍ ആശുപത്രിയിലും, പട്ടം SUT ആശുപത്രിയിലെയും ഓര്‍ത്തോപീഡിക്‌സ് സര്‍ജനായ Dr. Arun,
കഴിഞ്ഞ ഒരു വര്‍ഷമായി കാര്യവട്ടം സായി – LNCP-യിലെ കായിക താരങ്ങള്‍ക്ക് സൗജന്യ സേവനം നല്‍കി വരികയായിരുന്നു.
പരിക്കേറ്റ പല താരങ്ങള്‍ക്കും കൈത്താങ്ങായതും കരിയറിലേയ്ക്ക് തിരിച്ച് വരാന്‍ സഹായകമായതും ഇദ്ദേഹത്തിന്റെ സേവനം തന്നെയാണ്. അരുണിന്റെ ഇത്തരത്തിലുള്ള നല്ല പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഇപ്പൊള്‍ ലഭിച്ച ഇന്ത്യന്‍ അത്ലറ്റിക്‌സ് ടീമിന്റെ ഔദ്യോഗിക ഡോക്ടറായുള്ള ഈ നിയമനം.
ടോക്യോ ഒളിമ്ബിക്‌സിനായി ഒരുങ്ങുന്ന അത്ലറ്റുകളെ പരിക്കില്‍ നിന്നും മുക്തരാക്കി മത്സരത്തിന് പൂര്‍ണ്ണ സജ്ജരാക്കുകയെന്ന ഉത്തരവാദിത്വമാണ് ഇദ്ദേഹത്തിനുള്ളത്…