ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് 274 റണ്‍സ് വിജയലക്ഷ്യം
February 8, 2020 12:01 pm
0
ഓക്ലന്‍ഡ്: രണ്ടാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് 274 റണ്‍സ്റ വിജയലക്ഷ്യം. ന്യൂസിലാന്‍ഡ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തു. 79 പന്തില്‍79 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്ടിലും 74 പന്ധില്‍73 റണ്‍സെടുത്ത റോസ് ടെയിലറുമാണ് ന്യൂസിലാന്‍ഡ് സ്കോര്‍ബോര്‍ഡ് ഉയര്‍ത്തിയത്. ഹെന്റി നികോളാസ് 41(59), ടോം ബ്ലന്‍ഡല്‍ 22(25), കെയില്‍ ജെമൈസണ്‍ പുറത്താകാതെ 25(24) എന്നിവരും സ്കോര്‍ ബേര്‍ഡിലേക്ക് മികച്ച സംഭാവനകള്‍ നല്‍കി.
ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മാര്‍ട്ടിന്‍ ഗുപ്ടിലും ഹെന്റി നികോളാസും ഭേദപ്പെട്ട തുടക്കമാണ് ന്യൂസിലാന്‍ഡിന് നല്‍കിയത്.
വെസ്റ്റിന്‍ഡീസിനും ആസ്ട്രേലിയക്കുമെതിരെ ആദ്യ മത്സരം േതാറ്റശേഷം രണ്ടെണ്ണം ജയിച്ച് പരമ്ബര സ്വന്തമാക്കുന്ന സമീപകാലത്തെ ശീലം ടീം ഇന്ത്യ ന്യൂസിലന്‍ഡിനെതിരെയും തുടരുമോ എന്ന് ഇന്നറിയാം. ട്വന്റി20 പരമ്ബര തൂത്തുവാരിയ ശേഷം ഏകദിന പരമ്ബരയിലും വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടെത്തിയ ഇന്ത്യയെ ഹാമില്‍ട്ടണില്‍ നാലുവിക്കറ്റിന് തുരത്തിയ കിവീസ് ഇൗഡന് പാര്‍ക്കില്‍ പരമ്ബര ജയമാണ് ലക്ഷ്യമിടുന്നത്.