നാല് നിർണായക സുപ്രീം കോടതി വിധിക്കൾക്കായി രാജ്യം കാത്തിരിക്കുന്നു
November 2, 2019 8:00 pm
0
നാല് സുപ്രീം കോടതി വിധികൾക്കാണ് നവംബർ 4 മുതൽ പത്ത് ദിവസത്തേയ്ക്കു രാജ്യം കാത്തിരിക്കുന്നത്. ഇന്ത്യയിൽ നിലവിലുള്ള സ്ഥിതിയെ മുഴുവനായി ബാധിക്കാവുന്ന വിധികൾക്കാണ്. ഈ സുപ്രധാന വിധികൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്ന ഈ മാസം 17നു മുൻപ് പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്. ഈ 4 വിധികളും രാജ്യത്തിന്റെ സാമൂഹിക, മത, രാഷ്ട്രീയ മേഖലകളിൽ ദൂരവ്യാപകമായ സ്വാധീനം ചെലുത്താൻ സാധ്യതയുള്ള വിധികളാണ്.
പതിറ്റാണ്ടുകളായി രാജ്യം കാത്തിരിക്കുന്ന വിധിയാണ് പതിറ്റാണ്ടുകളായി രാജ്യം കാത്തിരിക്കുന്ന വിധി. 1858 മുതൽ ഇന്ത്യയുടെ സാമൂഹ്യ–മതപരമായ ഇടങ്ങളിൽ പ്രധാന ഘടകമാണ് അയോധ്യ. വിഷയത്തിൽ 1885 മുതൽ കോടതി ൾ നടക്കുന്നുണ്ട്. 885–ൽ ക്ഷേത്രം പണിയാൻ സ്ഥലം നൽകണമെന്ന രഘുബീർ ദാസ് എന്ന പുരോഹിതൻ ഫൈസാബാദ് ജില്ലാ കോടതിയിൽ അപേക്ഷ നൽകിയതു മുതലാണ് അയോധ്യ കോടതി കയറി തുടങ്ങിയത്. സുപ്രീം കോടതിയിൽ ഭരണഘടനാ ബെഞ്ച് മുൻപാകെ വാദം നടന്ന ദിവസങ്ങളുടെ എണ്ണത്തിൽ അയോധ്യ കേസ് രണ്ടാം സ്ഥാനത്താണെന്നാണ് അഭിഭാഷകവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികളിൽ ഈ മാസം വിധി വരുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 28നാണ് ശബരിമലയിൽ യുവതീപ്രവശം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ 2006ൽ നൽകിയ കേസിൽ 12 വർഷത്തെ നിയമ പോരാട്ടത്തിനു ശേഷമായിരുന്നു വിധി.
റഫാൽ ഇടപാടിൽ കഴിഞ്ഞ ഡിസംബർ 14ന് 28 പേജ് വിധിന്യായത്തിലൂടെ സുപ്രീം കോടതി മോദി സർക്കാരിനു നൽകിയ ക്ലീൻചിറ്റിനെതിരെ നൽകിയ പുനഃപരിശോധനാ ഹർജികളിലും ഈ മാസം വിധിയുണ്ടായേക്കും.ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽനിന്നു 36 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ അഴിമതി നടന്നുവെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സുപ്രീം കോടതി വിധി.
ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി വിവരവകാശ പ്രവർത്തകൻ സുഭാഷ് ചന്ദ്ര അഗർവാളാണ് കോടതിയെ സമീപിച്ചത്. ആവശ്യം തള്ളിക്കൊണ്ടുള്ള ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിൽ ഏപ്രിൽ നാലിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വാദം കേട്ടിരുന്നു. വിധി പറയാൻ മാറ്റുകയായിരുന്നു.