കൊറോണ എന്ന വില്ലന്‍ യുവതിക്ക് രക്ഷകനായി; വൈറസ് രക്ഷിച്ചത് യുവതിയുടെ മാനം
February 7, 2020 6:00 pm
0
ബീജിങ്: കൊറോണ വൈറസ് ബാധ ഇതുവരെ 600നു മേലെ ജീവനുകളാണ് അപഹരിച്ചത്. ഇപ്പോഴും നിരവധി ആളുകള്‍ വൈറസ് ബാധയോട് പൊരുതുകയാണ്. എന്നാല്‍ ഇപ്പോള്‍ കൊറോണ കാരണം ഒരു യുവതി ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്. 25 വയസുള്ള ജിങ്ഷാന്‍ സ്വദേശിനിയായ ഷവോ എന്ന യുവതിയെയാണ് അക്രമിയില്‍ നിന്നും കൊറോണ ഭീതി രക്ഷിച്ചത്.
വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അക്രമിയോട് താന്‍ കഴിഞ്ഞ ദിവസം വുഹാനില്‍ നിന്നും മടങ്ങിയെത്തിയതേയുള്ളുവെന്നും ക്ഷീണിതയായ തന്നെ ഉപദ്രവിക്കരുതെന്നും അപേക്ഷിക്കുകയായിരുന്നു. വുഹാന്‍ എന്ന് കേട്ടപ്പാടെ അക്രമി ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയെ ഉപേക്ഷിച്ചെങ്കിലും അവരുടെ കൈവശമുണ്ടായിരുന്ന 3080 (31,417 രൂപ)യുവാന്‍ അയാള്‍ മോഷ്ടിച്ചു.
മോഷണ ലക്ഷ്യത്തോടെയാണ് വീട്ടില്‍ കടന്നതെങ്കില്‍ വീട്ടില്‍ അവര്‍ തനിച്ചാനെന്ന് കണ്ടതോടെ ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വുഹാനില്‍ നിന്നും മൂന്നു മണിക്കൂര്‍ ദൂരം യാത്ര ചെയ്താന്‍ എത്തുന്നയിടത്താണ് പെണ്‍കുട്ടിയുടെ വാസസ്ഥലം. എന്തായാലും വീട്ടില്‍ അതിക്രമിച്ചു കയറിയയാള്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.