
കേരള ബജറ്റിന്റെ കവര്‍ ചിത്രമായി ടോം വട്ടക്കുഴിയുടെ വെടിയേറ്റു വീണ ബാപ്പുജി
February 7, 2020 2:57 pm
0
തിരുവനന്തപുരം:ടോം വട്ടക്കുഴിയുടെ ഓയില്‍ പെയിന്റ് ആയ വെടിയേറ്റു വീണ ഗാന്ധിജിയുടെ ചിത്രമാണ് ഇത്തവണത്തെ കേരള ബജറ്റിന്റെ കവര്‍ ചിത്രമായിരിക്കുന്നത്.
ഗാന്ധി അനുസ്മരണ ദിനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം വിവിധ കോണ്‍ഗ്രസ്സ് നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണിത്. എന്നാല്‍ കലാകാരന്റെ പേര് എവിടെയും പരാമര്‍ശിച്ചിരുന്നില്ല. ”ഉലമവേ ഛള ഏമിറവശ” അഥവാ ‘ഗാന്ധിയുടെ മരണം‘ എന്ന പേരില്‍ മൂവാറ്റുപ്പുഴ സ്വദേശിയായ ടോം വട്ടക്കുഴിയാണ് ആ ചിത്രം വരച്ചത്.
”ഗാന്ധി ഘാതകരെ മഹത്വവത്കരിക്കുന്ന കാലത്താണ് ബജറ്റ് അവതരിപ്പിക്കുന്നത്. അത് ഓര്‍മ്മപ്പെടുത്താനാണ് ഗാന്ധി വെടിയേറ്റ് വീഴുന്ന ചിത്രം ബജറ്റിന്റെ കവര്‍ പേജ് ആക്കിയത്”,് തോമസ് ഐസക് പറഞ്ഞു.
എന്നാല്‍, ബജറ്റിന്റെ മുഖചിത്രമായി ഈ പെയിന്റിങ് തിരഞ്ഞെടുത്തപ്പോള്‍ ടോം വട്ടക്കുഴിയുടെ പേര് പരാമര്‍ശിക്കാന്‍ തോമസ് ഐസക് വിട്ടുകളഞ്ഞില്ല. ഗാന്ധി വെടിയേറ്റു വീണു കിടക്കുന്നതും ഗാന്ധിക്കു ചുറ്റുമിരുന്ന് പ്രവര്‍ത്തകര്‍ കരയുന്നതുമാണ് ഓയില്‍ പെയിന്റിങ്ങിലെ പ്രമേയം.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് കവര്‍ ചിത്രം അയ്യങ്കാളിയും പഞ്ചമിയുമായിരുന്നു. ശബരിമല യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുന്ന സമയമായതിനാല്‍ നവോത്ഥാനത്തിലൂന്നിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രസംഗം.
പൗരത്വ ഭേദഗതി നിയമത്തിലുള്ള ആശങ്ക പ്രകടിപ്പിച്ച് ആരംഭിച്ച ബജറ്റ് രണ്ട് മണിക്കൂറും 33 മിനിറ്റും നീണ്ടു.
രാജ്യം അസാധാരണമായ വെല്ലുവിളി അഭിമുഖീകരിക്കുകയാണെന്ന് ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
സംസ്ഥാനത്ത് 25 രൂപയ്ക്ക് ഊണ് ലഭ്യമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. 25 രൂപയ്ക്ക് ഊണ് ലഭ്യമാക്കുന്നതിനുവേണ്ടി കുടുംബശ്രീയുടെ 1000 ഔട്ട്ലെറ്റുകള്‍ തുടങ്ങും. ഇതിനായി ബജറ്റില്‍ 20 കോടി രൂപ മാറ്റിവയ്ക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ‘വിശപ്പ് രഹിത കേരളം‘ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നതെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.