കൊറോണ; ജാപ്പനീസ് ആഡംബരക്കപ്പലില്‍ 41 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു!
February 7, 2020 1:59 pm
0
ബീജിങ്: ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ട ആഡംബര കപ്പലിലെ 41 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കപ്പലിലെ യാത്രക്കാരില്‍ 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. 3700 പേര്‍ യാത്ര ചെയ്ത കപ്പലില്‍ കൊറോണ സംശയത്തെ തുടര്‍ന്ന് എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് 41 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ചൈനയില്‍ ഇതുവരെ വൈറസ് ബാധിച്ച് 636 പേരാണ് മരിച്ചത്. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കുന്ന വിവരമാണിത്.
വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്ത 73 മരണങ്ങളില്‍ 69 എണ്ണവും ഹുബൈയ് പ്രവശ്യയില്‍ നിന്നാണ്. ഇതുകൂടാതെ 3,143 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനക്ക് പുറത്ത് കൊറോണ ബാധിച്ച് മരിച്ചത് രണ്ടുപേരാണ്. ഹോങ് കോങ്, ഫിലിപ്പീന്‍സ് സ്വദേശികളാണ് മരിച്ചത്. ഇതുവരെ 25 രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.