
യുവാവിനെ ബ്ലാക്ക്‌മെയില്‍ ചെയ്തു പണവും സ്വര്‍ണവും തട്ടിയ കേസില്‍ സിനിമ മേക്കപ്പ് ആര്‍ട്ടിസ്റ്റടക്കം രണ്ടു പേര്‍ അറസ്റ്റില്‍
February 7, 2020 9:00 pm
0
യുവാവിന്റെ നഗ്ന ചിത്രങ്ങള്‍ എടുത്ത് ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയത് കേസില്‍ യുവതി അടക്കം രണ്ട് പേര്‍ അറസ്റ്റില്‍. യുവാവിന്റെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഇത് പ്രചരിപ്പിക്കും എന്ന് ഭീഷണി പെടുത്തി പണം തട്ടുകയും പിന്നീട് യുവാവിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുകയും ചെയ്ത കേസില്‍ ആണ് രണ്ട് പേരെ പോലീസ് അറസ്റ് ചെയ്തത്.പാലാരിവട്ടം സ്വദേശിനി ജൂലി ജൂലിയന്‍, കാക്കനാട് സ്വദേശി കെ. എസ്. കൃഷ്ണ കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഇരുപത്തിയേഴിനാണ് കേസിനാസ്പദമായ സംഭവം.
കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സമീപം ബ്യൂട്ടി പാര്‍ലറിനായി വാടകയ്ക്കെടുത്ത വീട്ടിലേയ്ക്ക് സൗഹൃദം നടിച്ച് ജൂലി യുവാവിനെ ക്ഷണിച്ചു വരുത്തുകയായിരുന്നു. ജൂലിയുടെ ക്ഷണം സ്വീകരിച്ച് യുവാവ് മറ്റൊരാള്‍ക്ക് ഒപ്പം ജൂലിയുടെ വീട്ടില്‍ എത്തി. ഇതിനിടെ യുവാക്കള്‍ എത്തിയത് അനാശാസ്യ പ്രവര്‍ത്തനത്തിന് ആണെന്ന് ആരോപിച്ച് ജൂലിക്ക് ഒപ്പം ഉണ്ടായിരുന്നവര്‍ യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് യുവാക്കളുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി. യുവാവിന്റെ കൂടെ എത്തിയ യുവാവിന്റെ പേഴ്സില്‍ നിന്നും എ ടി എം കാര്‍ഡ് പിടിച്ചു വാങ്ങി. കാറും മൊബൈല്‍ ഫോണുകളും കൈക്കല്‍ ആക്കിയ ശേഷം ആണ് ഇവരെ സംഘം വിട്ടത്.
എ ടി എം കാര്‍ഡ് ഉപയോഗിച്ച് പല സമയത്ത് ആയി 50,000 രൂപ പിന്‍വലിച്ചു. ഇതിനിടെ സോഷ്യല്‍ മീഡിയ കളില്‍ വീഡിയോ പ്രചരിപ്പിച്ചു. സംഭവത്തില്‍ ആദ്യം പൊലീസ് പരാതിപ്പെടാതിരുന്ന യുവാവ് തന്റെ നഗ്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് അറിഞ്ഞതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.സംഭവത്തില്‍ രണ്ടു പേരെകൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവതിക്കെതിരെ വീട്ടുപകരണങ്ങള്‍ മോഷ്ടിച്ചെന്ന പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.