ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി വർഗ്ഗീസ് നായകനാകുന്നു
November 2, 2019 7:00 pm
0
ടിനു പാപ്പച്ചൻ സംവിധാനം ചെയ്‌ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആന്റണി വർഗ്ഗീസ് നായകനാകുന്നു. സിനിമയുടെ ചിത്രീകരണം നവംബർ രണ്ടിന് ആരംഭിക്കും. അജഗജാന്തരം എന്നാണ് സിനിമക് പേരിട്ടിരിക്കുന്നത്. നടൻ കിച്ചു ടെല്ലസ് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആണ് കിച്ചു ടെല്ലസ്.
നടനും അസ്സോസിയേറ്റ് ഡയറക്ടറുമായ വിനീതാണ് സിനിമയ്ക്കു സംഭാഷണം തയ്യാറാക്കുക. ഈ ചിത്രം അങ്കമാലി ഡയറീസ് ടീമിന്റെ ഒത്തുചേരൽ എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. ചെമ്പൻ വിനോദ്, സാബുമോൻ, അർജുൻ അശോക്, സുധി കോപ്പ, ജാഫർ ഇടുക്കി, ബീറ്റോ ഡേവിസ്, സിനോജ് വർഗീസ്, ലുക്ക് മാൻ, രാജേഷ് ശർമ, ടിറ്റോ വിൽസൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം ജിന്റോ ജോർജ്. ഒട്ടേറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ജല്ലിക്കെട്ടിന്റെ സൗണ്ട് ഡിസൈൻ, രംഗനാഥ രവി തന്നെയാണ് ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്.
ഷമീർ മുഹമ്മദ് എഡിറ്റിങ്. സംഗീതം ജേക്സ് ബിജോയ്, പശ്ചാത്തലസംഗീതം ജസ്റ്റിൻ വർഗ്ഗീസ്. പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ, മേക്കപ്പ് റൺസ് സേവിയർ, കോസ്റ്റ്യൂംസ് മാഷൻ ഹംസ, സംഘട്ടനം സുപ്റീം സുന്ദർ. സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സെൻട്രൽ പിക്ച്ചേഴ്സ് തിയറ്ററിൽ എത്തിക്കും.