
ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് ബജറ്റ്; വര്‍ധിച്ചത് 100 രൂപ
February 7, 2020 9:53 am
0
തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലാണ് ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് നിര്‍ദേശമുള്ളത്. ഇതോടെ 100 രൂപ വര്‍ധിപ്പിച്ചത് വഴി സംസ്ഥാനത്തെ ക്ഷേമ പെന്‍ഷനുകള്‍ 1300 രൂപയായി ഉയര്‍ന്നു
എല്ലാ ക്ഷേമ പെന്‍ഷനുകളിലും 100 രൂപയുടെ വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. 13 ലക്ഷം വയോധികര്‍ക്കു കൂടി ക്ഷേമപെന്ഷന് നല്‍കിയതായും ബജറ്റില്‍ തോമസ് ഐസക് പറഞ്ഞു.മുന്‍ സര്‍ക്കാറിന്‍റെ ധന പ്രതിസന്ധി നാലു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ പരിഹരിച്ചു. തീരദേശ പദ്ധതിക്കായി 1,000 കോടിയായും ഗ്രാമീണ റോഡുകള്‍ക്കായി 1,000 കോടിയായും പൊതുമരാമത്ത് വകുപ്പിന് 1.102 കോടിയായും ഉയര്‍ത്തി. മൂലധന ചെലവ് 14,000 കോടി രൂപയായി ഉയര്‍ത്തി.
സാമ്ബത്തിക പ്രതിസന്ധി നേരിടാന്‍ ഫലപ്രദമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. സംസ്ഥാനത്തിനുള്ള ജി.എസ്.ടി നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവുന്നില്ലെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.