
യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
February 6, 2020 1:00 pm
0
കൊച്ചി: ഗായകന് യേശുദാസിന്റെ ഇളയ സഹോദരന് കെ.ജെ. ജസ്റ്റിനെ (65) കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെയാണ് വല്ലാര്‍പാടം ഡിപി വേള്‍ഡിന് സമീപം കായലില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. അഞ്ജാത മൃതദേഹമെന്ന നിലയിലായിരുന്നു പോലിസ് ആദ്യം കണ്ടെത്തിയത്.
രാത്രിയായിട്ടും ജസ്റ്റിന് വീട്ടിലെത്താത്തതിനാല്‍ ബന്ധുക്കള്‍ തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കാക്കനാട് അത്താണിയിലാണ് ജസ്റ്റിനും കുടുംബവും താമസിക്കുന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങി.