Thursday, 23rd January 2025
January 23, 2025

കൊച്ചി മേയർ സൗമിനി ജെയിനിനെതിരെ നഗരസഭയിലെ മറ്റ് വനിതാ കൗൺസിലർമാർ രംഗത്ത്

  • November 2, 2019 6:00 pm

  • 0

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.കെ. മിനിമോളുടെ നേതൃത്വത്തിലുള്ള ആറു വനിതാ കൗൺസിലർമാരാണ് സൗമിനി ജെയിൻ സ്ഥാനമൊഴിയണമെന്നും അല്ലാത്തപക്ഷം കെപിസിസിയിലും പ്രതിപക്ഷ നേതാവിനോടും നേരിട്ട് ആവശ്യപ്പെടുമെന്നും അറിയിച്ച് മാധ്യമങ്ങളെ കണ്ടത്. മുൻ ധാരണ പാലിച്ച് സ്ഥാനമൊഴിയാത്ത കൊച്ചി മേയർ സൗമിനി ജെയിനിനെതിരെ പടയൊരുക്കവുമായി നഗരസഭയിലെ ഒരുപറ്റം വനിതാ കൗൺസിലർമാർ രംഗത്ത് വന്നത്. അധ്യക്ഷ പദത്തിലുള്ളവർ രണ്ടര വർഷത്തിനു ശേഷം സ്ഥാനം ഒഴിയുമെന്നായിരുന്നു മുൻ ധാരണ.

എന്നാൽ കാലാവധി കഴിഞ്ഞപ്പോൾ മകളുടെ വിവാഹമായതിനാൽ അതു കഴിഞ്ഞു സ്ഥാനം ഒഴിയാമെന്ന് മേയർ നിലപാടെടുത്തു. ഇത് അംഗീകരിച്ചെങ്കിലും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പും പാർലമെന്റ് തിര‍ഞ്ഞെടുപ്പും വന്നപ്പോൾ പെട്ടെന്നൊരു സ്ഥാനമാറ്റം ഗുണമാകില്ലെന്നു വിശദീകരിച്ചതിനെ തുടർന്ന് തുടരാൻ അനുവദിക്കുകയായിരുന്നു. ‘മേയർ കാര്യക്ഷമമായി പ്രവർത്തിക്കാതിരുന്നതു കൊണ്ടാണ് മാറാൻ ആവശ്യപ്പെടുന്നതെന്നു പറയുന്നതിൽ കാര്യമില്ല.

ഇപ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കാതിരുന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകും. ‘മേയർ കാര്യക്ഷമമായി പ്രവർത്തിക്കാതിരുന്നതു കൊണ്ടാണ് മാറാൻ ആവശ്യപ്പെടുന്നതെന്നു പറയുന്നതിൽ കാര്യമില്ല.മുൻ ധാരണപ്രകാരമാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. മേയറെ മാറ്റുന്നതിൽ താമസമുണ്ടായാൽ പ്രതിപക്ഷ നേതാവിനെയും കെപിസിസിയെയും നേരിട്ടു കണ്ട് കാര്യങ്ങൾ ബോധിപ്പിക്കും മിനിമോൾ പറഞ്ഞു.