Thursday, 23rd January 2025
January 23, 2025

ഇന്ത്യ VS ന്യൂസിലാന്‍ഡ്: ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് തകര്‍പ്പന്‍ ജയം

  • February 5, 2020 6:04 pm

  • 0

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിന് ജയം. ഇന്ത്യ പടുത്തുയര്‍ത്തിയ 347 റണ്‍സെന്ന വമ്ബന്‍ സ്‌കോര്‍ അഞ്ചു പന്തുകളും നാലു വിക്കറ്റുകളും ബാക്കിനില്‍ക്കെയാണ് ന്യൂസിലാന്‍ഡ് മറികടന്നത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്ബരയില്‍ ന്യൂസിലാന്‍ഡ് 1-0നു മുന്നിലെത്തി.

റോസ് ടെയ്‌ലറുടെ (109*) 21ാം ഏകദിന സെഞ്ച്വറിയും ഹെന്റി നിക്കോള്‍സ് (78), നായകന്‍ ടോം ലാതം (69) എന്നിവരുടെ ഫിഫ്റ്റികളും കിവീസിനെ അവിസ്മരണീയ ജയത്തിലേക്കു നയിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ശ്രേയസ് അയ്യരുടെ (103) സെഞ്ച്വറിയും ലോകേഷ് രാഹുല്‍ (88*), ക്യാപ്റ്റന്‍ വിരാട് കോലി (51) എന്നിവര്‍ ഫിഫ്റ്റികളും നേടി. ന്യൂസിലാന്‍ഡിനു വേണ്ടി ടിം സോത്തി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.