തമിഴ് നടന്‍ വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയില്‍
February 5, 2020 5:01 pm
0
ചെന്നൈ:തമിഴ് നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. കടലൂരിലെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.
ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസ് കമ്ബനിയുടെ പണമിടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഷൂട്ടിങ് നിര്‍ത്തിവെച്ചതായാണ് സൂചന.
എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ രാവിലെ മുതല്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
മധുരൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സിനിമ നിര്‍മ്മാതാവ് അന്‍പിന്റെ
വീട്ടിലും ഇപ്പോള്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് പുരോഗമിക്കുകയാണ്.