Sunday, 27th April 2025
April 27, 2025

കൊറോണ വൈറസ്: മദ്യപരെ കണ്ടെത്താനുള്ള ‘ബ്രീത്ത് അനലൈസര്‍’ ഒഴിവാക്കാന്‍ ഡിജിപി

  • February 5, 2020 2:00 pm

  • 0

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച്‌ നടത്തുന്ന പരിശോധന തല്‍കാലം നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് മൂന്നു പേരില്‍ കൊറോണ വൈറസ് ബാധ സ്ഥീരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ആരെങ്കിലും മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് സംശയം തോന്നിയാല്‍ അത്തരം ആള്‍ക്കാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.