
ഒന്നാം തീയതി ബാര്‍ തുറക്കുന്നത് പരിഗണനയിലില്ല; സംസ്ഥാനത്ത് മദ്യോപയോഗം കുറഞ്ഞിട്ടില്ലെന്നും എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്
February 5, 2020 1:00 pm
0
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യോപയോഗം കുറഞ്ഞിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്. ബാറുകള്‍ അടച്ചിട്ടപ്പോഴും നിയന്ത്രണം ഉണ്ടായിരുന്ന 2015-16 വര്‍ഷത്തില്‍ സംസ്ഥാനത്ത് 220. 58 ലക്ഷം കെയ്സ് മദ്യം വില്‍പ്പന നടത്തിയിരുന്നു. 2018-19 കാലയളവില്‍ 214.44 ലക്ഷം കെയ്സ് മദ്യം വിറ്റു പോയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ കാസിനോകള്‍ക്ക് അനുമതി നല്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.