Sunday, 27th April 2025
April 27, 2025

കൊല്ലം അഞ്ചലില്‍ അന്യ സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി

  • February 5, 2020 10:20 am

  • 0

കൊല്ലം: കൊല്ലം അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു.അസം സ്വദേശിയായ ജലാലാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ അബ്ദുള്‍ ആണ് ജലാലിനെ കൊലപ്പെടുത്തിയത്. ജലാല്‍ മരിച്ച ശേഷം അബ്ദുള്‍ ആത്മഹത്യക്ക് ശ്രമിച്ചു.കത്തികൊണ്ട് സ്വന്തം കഴുത്തറുത്തായിരുന്നു ആത്മഹത്യാ ശ്രമം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

ഇരുവരും താമസിക്കുന്ന വീട്ടില്‍ വച്ച്‌ പരസ്പരം ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍
കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അബ്ദുളളയെ പ്രതി
വെട്ടി ക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൃത്യത്തിന് ശേഷം മുറിയില്‍ കയറി വാതില്‍ അടച്ച പ്രതിയെ പൊലീസെത്തിയാണ് പിടികൂടിയത്. മുറി ചവിട്ടി പൊളിച്ചാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ശരീരത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.