Sunday, 27th April 2025
April 27, 2025

നടിയെ ആക്രമിച്ച കേസ്: കോടതി വിചാരണയുടെ ദൃശ്യങ്ങള്‍ പ്രതി മൊബൈലില്‍ പകര്‍ത്തി

  • February 4, 2020 3:00 pm

  • 0

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കോടതി മുറിയില്‍ നിന്നുള്ള ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രതി. ദിലീപടക്കമുള്ള പ്രതികള്‍ കോടതി മുറിയില്‍ നില്‍ക്കുന്ന ദൃശ്യമാണ് പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്തത്. ഇതോടെ പൊലീസ് സംഘം പ്രതിയുടെ കൈയ്യില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തു.

അഞ്ചാം പ്രതി സലീമിന്റെ മൊബൈലില്‍ നിന്നാണ് കോടതി മുറിക്കകത്തെ ദൃശ്യങ്ങള്‍ കിട്ടിയത്. ഒന്നാം സാക്ഷിയായ നടി കോടതിയിലെത്തിയ വാഹനത്തിന്റെ ചിത്രങ്ങളും ഈ ഫോണിലുണ്ടായിരുന്നു. അഞ്ചാം പ്രതി ഫോണില്‍ ചിത്രങ്ങളെടുക്കുന്നത് പ്രോസിക്യൂഷനാണ് പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തിയത്.

ഉടന്‍ തന്നെ പൊലീസ് ഇയാളില്‍ നിന്ന് ഫോണ്‍ കണ്ടെത്തിഅന്വേഷണ സംഘം ഇക്കാര്യം എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ പൊലീസ് ചൊവ്വാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കേസില്‍ രഹസ്യവിചാരണയാണ് നടക്കുന്നത്. കര്‍ശന നിയന്ത്രണമാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.