Sunday, 27th April 2025
April 27, 2025

ഭര്‍ത്താവിനെ കാണാന്‍ ഇടയ്ക്കിടെ ജയിലിലേക്ക്; മുങ്ങിയത് മറ്റൊരു തടവ് പുള്ളിക്കൊപ്പം

  • February 4, 2020 8:00 pm

  • 0

തിരുവനന്തപുരം: തടവുപുള്ളിയായ ഭര്‍ത്താവിനെ കാണാന്‍ പോയ പഴഞ്ചിറ സ്വദേശിനിയായ യുവതി മറ്റൊരു തടവുകാരനൊപ്പം ഒളിച്ചോടി. പൂന്തുറ സ്വദേശി ജെയ്‌സണിനൊപ്പമാണ് രണ്ടുകുട്ടികളുടെ അമ്മയും മുപ്പത്തിരണ്ടുകാരിയുമായ യുവതി ഒളിച്ചോടിയത്.

ജയില്‍ മോചിതനായി വന്ന ജെയ്‌സനൊപ്പം ഒന്നരയും മൂന്നും വയസുള്ള കുട്ടികളുമായാണ് യുവതി മുങ്ങിയത്. കഞ്ചാവ് കേസില്‍ അറസ്റ്റിലായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാനാണ് യുവതിയെത്തിയത്. ഇടയ്ക്കിടെ ജയിലില്‍ വരാറുള്ള യുവതി മൊബൈല്‍ പിടിച്ചുപറി കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ജെയ്‌സണുമായി അടുപ്പത്തിലാവുകയായിരുന്നു.

മകളെ കാണാനില്ലെന്ന് കാണിച്ച്‌ യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇവരെ പിടികൂടുകയായിരുന്നു.