
സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
February 3, 2020 4:00 pm
0
കോഴിക്കോട്: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം നീട്ടിവയ്ക്കാന്‍ തീരുമാനമെടുത്തത് .
ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പിന്മേലാണ് സമരം മാറ്റിവെച്ചതെന്ന് സംയുക്ത ബസ് ഓണേഴ്സ് അസോസിയേഷന് പറഞ്ഞു . ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഫെബ്രുവരി 21 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസുടമകള്‍ വ്യക്തമാക്കി .
വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, മിനിമം ചാര്‍ജ് 10 രൂപയാക്കുക, സമഗ്രമായ ഗതാഗതനയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം . സ്വാശ്രയ കോളജ് വിദ്യാര്‍ഥികള്‍ക്ക് കണ്സെഷന് അനുവദിക്കാന്‍ കഴിയില്ല. വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് നല്‍കുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.