
കൊറോണ ലക്ഷണങ്ങളുമായി കൊല്ലത്ത് രണ്ട് പേര്‍ നിരീക്ഷണത്തില്‍
January 31, 2020 5:00 pm
0
കൊല്ലം: കൊല്ലം പാരിപ്പള്ളി ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ നിരീക്ഷണത്തില്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നോഡല്‍ ഓഫീസറെയും ചുമതലപ്പെടുത്തി. ചൈനയില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി പോയി നാട്ടിലേക്ക് മടങ്ങിയെത്തിയ ഇയാള്‍ സ്വയം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി യുവാവിനെയും ഇയാള്‍ക്കൊപ്പം ആശുപത്രിയിലെത്തിയ സുഹൃത്തിനെയും ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ചൈനയില്‍ നിന്നും മടങ്ങിയെത്തിയ യുവാവ് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. പാരിപ്പള്ളി ഗവ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയു ഐസലേഷന്‍ വാര്‍ഡ് ഉള്‍പ്പെടെയുള്ള എല്ലവിധ സംവിധാനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.