Thursday, 23rd January 2025
January 23, 2025

പിഷാരടീസിൽ പോയാൽ 1200 വർഷം പഴക്കമുള്ള കേരളസദ്യയുണ്ണാം

  • November 2, 2019 12:40 pm

  • 0

കേരളത്തെക്കുറിച്ചു പറയു മ്പോൾ ഇന്നും ചേർന്നു നിർത്താവുന്നതാണു നമ്മുടെ സ്വന്തം സദ്യ. ചുരുങ്ങിയതു 1200 വർഷം പഴക്കമുണ്ട് മലയാളിയുടെ സദ്യയ്ക്കു. അതു കാര്യമായ വ്യത്യാസ ങ്ങളില്ലാതെ തുടരുന്നു. തൃശൂർ കുറുപ്പം റോഡിലെ പിഷാരടീസ് ശരിക്കും കേരളീയമായ സദ്യ വിളമ്പുന്ന റസ്റ്ററന്റാണു. പഴയൊരു തറവാടാണു പിഷാരടീസായി മാറിയത്.

വള്ളുവനാടൻ ഭക്ഷണം നൽകാനായി പാലക്കാട് കവളപ്പാ റയിലാണ് ആദ്യ റസ്റ്ററന്റ് തുടങ്ങിയത്. പിന്നീടു മലപ്പുറത്തെ അങ്ങാടിപ്പുറത്തു തുറന്നു. അതിനുശേഷം തൃശൂർ കുറുപ്പം റോഡിലെത്തി. വലിയ വരാന്തയും ചാരുകസേരയും തുളസി ത്തറയുമെല്ലാമുള്ള പിഷാരടീസ് സമ്പൂർണ വെജിറ്റേറിയൻ ഹോട്ടലാണ്. അതുകൊണ്ടു തന്നെ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ വലിയൊരു വീടിന്റെ നോസ്റ്റാൾജിയ കൂടി വിളമ്പാതെ തന്നെ ഇലയിൽ വരും. ഇന്നും പഴയ നമ്പൂതിരി സദ്യയാണു വിളമ്പു ന്നത്.

ശർക്കര ഉപ്പേരി, നെയ്യ്, പരിപ്പ്, പച്ചടി, കാളൻ, ഓലൻ, അവിയൽ, സാമ്പാർ, രസം, തൈര്, പപ്പടം, ചോറ്, പായസം എന്നിവയാണു വിഭവങ്ങള്‍. വലിയ എരിവില്ലാതെയാണ് എല്ലാം തയാറാക്കുന്നത്. കൂട്ടുകറിയില്ലാത്ത ദിവസം എരിശ്ശേരിയുണ്ടാകും. ചോറ് മട്ടയും പൊന്നിയും ഉണ്ട്. കല്യാണ സദ്യയ്ക്കു പലപ്പോഴും തമിഴ് രുചി കയറിവന്നു സദ്യയുടെ പാരമ്പര്യം നഷ്ടമാകുമ്പോഴും വളളുവനാടൻ രുചിയിൽ വെള്ളം ചേർക്കാത ഇവർ സൂക്ഷി ച്ചിരിക്കുന്നു. രാവിലെ 10.30 നു സദ്യ കിട്ടുന്ന ഏക സ്ഥലവും ഇതാകും. 3.30 വരെ സദ്യ തുടരും. അതു കഴിഞ്ഞാൽ ദോശകൾക്കുള്ള സമയമാണ്. നല്ല നാടൻ ചട്ണി, പൊടി, ഉള്ളിച്ചമന്തി എന്നിവ യുടെ അകമ്പടിയോടെയുള്ള ദോശ.