Sunday, 27th April 2025
April 27, 2025

തലശ്ശേരി സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ര്‍​ഥി​നി കൊ​ച്ചി​യി​ലെ ല​ഹ​രി​മാ​ഫി​യ​യു​ടെ പ്ര​ണ​യ​ക്കു​രു​ക്കി​ല്‍.! പോലീസ് രക്ഷിക്കാന്‍ ശ്രമിച്ചിട്ടും സഹകരിക്കാതെ പെണ്‍കുട്ടി; ഒടുവില്‍ വീട്ടുകാരെയും തള്ളി പെണ്‍കുട്ടി കാമുകനൊപ്പം പോയി

  • January 31, 2020 7:00 pm

  • 0

ത​ല​ശേ​രി: കൊ​ച്ചി​യി​ലെ ല​ഹ​രി​മാ​ഫി​യ​യു​ടെ പ്ര​ണ​യ​ക്കു​രു​ക്കി​ല്‍പ്പെട്ട് തലശ്ശേരി സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ര്‍​ഥി​നി.20കാരിയായ വിദ്യാര്‍ത്ഥിനിയെ ര​ക്ഷ​പെ​ടു​ത്താ​ന്‍ എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തുറ ഹി​ല്‍​പാ​ല​സ് പോ​ലീ​സും ത​ല​ശേ​രി പോ​ലീ​സും ന​ട​ത്തി​യ ശ്ര​മം പെ​ണ്‍​കു​ട്ടി​യു​ടെ നി​ല​പാ​ട് മൂ​ലം പ​രാ​ജ​യ​പ്പെ​ടുകയായിരുന്നു . കൊ​ച്ചി തേ​വ​ര കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ല​ഹ​രി​മാ​ഫി​യ​യു​ടെ പ്ര​ണ​യ​ക്കു​രു​ക്കി​ലാ​ണ് ഇ​രു​പ​തു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി അ​ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. സ്വന്തം മാതാപിതാക്കളെയും തള്ളിയാണ് പെണ്‍കുട്ടി ലഹരി മരുന്ന് മാഫിയ തലവനൊപ്പം പോയത്.

കൊച്ചിയിലെ എ​ന്‍​ട്ര​ന്‍​സ് കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലെ പ​രി​ശീ​ല​ന​ത്തി​നി​ട​യി​ലാ​ണ് പെ​ണ്‍​കു​ട്ടി ല​ഹ​രി മാ​ഫി​യ ത​ല​വ​ന്‍റെ കെ​ണി​യി​ല്‍ പെടുന്നത്. ഈ ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യെ തുടര്‍ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. അതേസമയം നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ യു​വാ​വി​നോ​ടൊ​പ്പം കോ​ട്ട​യ​ത്ത് വ​ച്ചാ​ണ് പോ​ലീ​സ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്. ബ്രൗ​ണ്‍ ഷു​ഗ​ര്‍, എ​ല്‍​എ​സ്‌​ഡി സ്റ്റാ​ന്പ് ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ക്കു​ക​യും വി​ല്പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്ന യു​വാ​വ് ദി​വ​സ​വും ഒ​ന്‍​പ​ത് മ​ണി​ക്കൂ​റോ​ളം ല​ഹ​രി​യി​ലാ​ണെ​ന്ന വി​വ​ര​വും പോ​ലീ​സി​നു ല​ഭി​ച്ചു.

അ​മ്മ മ​ര​ണ​പ്പെ​ടു​ക​യും അ​ച്ഛ​ന്‍ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള യു​വാ​വി​ന്‍റെ താ​മ​സം ഇ​പ്പോ​ള്‍ കൊ​ച്ചി​യി​ലെ ഭി​ന്ന​ലിം​ഗ​ക്കാ​ര്‍​ക്കൊ​പ്പ​മാ​ണെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.എന്നാല്‍ യു​വാ​വി​ന്‍റെ പ​ശ്ചാ​ത്ത​ലം മ​ന​സി​ലാ​ക്കി​യ വീ​ട്ടു​കാ​രും പോ​ലീ​സും പെ​ണ്‍​കു​ട്ടി​യെ ഉപദേശിച്ചു പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. യു​വാ​വ് ല​ഹ​രി​ക്ക​ടി​മ​യാ​ണെ​ന്ന​തും ല​ഹ​രി വി​ല്പ​ന​ക്കാ​ര​നാ​ണെ​ന്ന​തും ത​നി​ക്ക് അ​റി​യാ​മെ​ന്നും അ​യാ​ളെ ര​ക്ഷി​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നു​മാ​ണ് പെണ്‍ക്കുട്ടിയുടെ നി​ല​പാ​ട്.

പെ​ണ്‍​കു​ട്ടി​ക​ളെ പ്ര​ണ​യി​ച്ച്‌ വ​ല​യി​ല്‍ വീ​ഴ്ത്തി ത​ങ്ങ​ളു​ടെ സം​ഘ​ത്തി​ല്‍ ചേ​ര്‍​ക്കു​ക ഈ ​ല​ഹ​രി മാ​ഫി​യ​യു​ടെ പ​തി​വാ​ണെ​ന്നു കൊ​ച്ചി പോ​ലീ​സ് ത​ല​ശേ​രി പോ​ലീ​സി​നു ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്.