Sunday, 27th April 2025
April 27, 2025

ചൈനാക്കാരന്‍ വീടിനടുത്ത് കുടില്‍ കെട്ടി താമസമാരംഭിച്ചു, പരിഭ്രാന്തരായി നാട്ടുകാര്‍, സ്ഥലമുടമയ്ക്ക് താക്കീതുമായി പൊലീസ്

  • January 30, 2020 6:00 pm

  • 0

ഇരവിപുരം: ചൈനാക്കാരന് കുടില്‍ കെട്ടി താമസിക്കാന്‍ ഇടം നല്‍കിയതിന് സ്ഥലം ഉടമയ്‌ക്ക് പൊലീസ് താക്കീത്. മയ്യനാട് താന്നി സ്വദേശിയെയാണ് ഇരവിപുരം പൊലീസ് താക്കീത് നല്‍കി പറഞ്ഞയച്ചത്. രണ്ടു ദിവസമായി താന്നി കടല്‍ തീരത്ത് പ്രദേശവാസിയുടെ സ്ഥലത്ത് കുടില്‍ കെട്ടി താമസിക്കുകയായിരുന്നു ചൈനാക്കാരന്‍ യുവാവ്.

താന്നി കടപുറത്തെത്തിയ ചൈനാക്കാരന്‍ പ്രദേശവാസിയായ യുവാവുമായി ചങ്ങാത്തത്തിലായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ വീടിനു സമീപത്ത് കുടില്‍ കെട്ടി താമസമാരംഭിക്കുകയായിരുന്നു.എന്നാല്‍ യുവാവ് ചൈനാക്കാരാനാണെന്ന് അറിഞ്ഞതോടെ പരിസരവാസികള്‍ പരിഭ്രാന്തരായി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ആളുകള്‍ പരിഭ്രാന്തരായത്പൊലീസ് സ്ഥലത്തെത്തി വിദേശിയുടെ രേഖകള്‍ പരിശോധിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും കണ്ടെത്തി.