Thursday, 23rd January 2025
January 23, 2025

കേരളം ബ്ലാസ്റ്റേഴ്സന്റെ ആദ്യ എവേ മത്സരം ഹൈദരാബാദുമായി

  • November 2, 2019 1:00 pm

  • 0

കേരള ബ്ലാസ്റ്റേഴ്സിന് ഇനി എവേ പോരാട്ടം. ആദ്യ രണ്ടു കളിയില്‍ തരക്കേടില്ലാതെ കളിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഇനി എവേ പോരാട്ടം. ശനിയാഴ്ച പുതുമുഖ ടീമായ ഹൈദരാബാദ് എഫ്.സി.യെയാണ് അവരുടെ മണ്ണില്‍ നേരിടുന്നത്. പരിശീലകന്‍ എല്‍കോ ഷട്ടോരി ഹൈദരാബാദിനെതിരേ കാര്യമായ മാറ്റങ്ങള്‍ക്ക് മുതിരാനിടയില്ല. കൊല്‍ക്കത്തയ്‌ക്കെതിരേ ജയവും മുംബൈ സിറ്റിക്കെതിരേ തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ബാലന്‍സ് ഷീറ്റിലുള്ളത്.

സഹല്‍ അബ്ദുസ്സമദ്, കെ.പി. രാഹുല്‍ എന്നിവരിലൊരാളെങ്കിലും ആദ്യ ഇലവനില്‍ വന്നാല്‍ ടീമിന്റെ ഗെയിം പ്ലാന്‍ മാറാന്‍ സാധ്യതയുണ്ട്. 4-1-4-1 ഫോര്‍മേഷനില്‍ കളിക്കുന്ന ടീമില്‍ മധ്യനിരയില്‍ മാത്രമാകും ചെറിയ മാറ്റംവരുന്നത്. സഹല്‍ കളിക്കുകയാണെങ്കില്‍ മുസ്തഫ നിങ് പൂര്‍ണമായും ഡിഫന്‍സീവ് റോളിലാകും. സിഡോഞ്ച വിങ്ങറായെത്തും. ലീഗില്‍ മൂന്ന് പോയന്റുമായി ഏഴാം സ്ഥാനത്താണ് ടീം. നായകന്‍ ബര്‍ത്തലോമ്യു ഒഗ്ബെച്ചെക്ക് മുന്നേറ്റത്തില് മാറ്റമുണ്ടാകില്ല.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ പ്രതിരോധം തന്നെയാകും ഇറങ്ങുന്നത്. ജെയ്റോ റോഡ്രിഗസിന് കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അബ്ദുള്‍ ഹക്കുവോ രാജു ഗെയ്ക്ക്വാദോ പകരമെത്തും. ഇറങ്ങുന്നത് രാഹുലാണെങ്കില്‍ കെ. പ്രശാന്ത് പകരക്കാരന്റെ റോളിലാകും. കളിച്ച രണ്ടു കളിയിലും തോറ്റ് അവസാനസ്ഥാനത്താണ് ഹൈദരാബാദ്. മുന്നേറ്റനിരയിലേക്ക് ജൈല്‍സ് ബേണ്‍സ്, പ്രതിരോധത്തില്‍ റാഫേല്‍ ഗോമസ് എന്നിവര്‍ തിരികെയെത്തും. മധ്യനിരക്കാരന്‍ മാഴ്സലീന്യോ ഫോമിലേക്കുയര്‍ന്നത് ടീമിന് ആത്മവിശ്വാസം പകരുന്നു.മൂന്നു പോയന്റ് നേടാനുള്ള ശ്രമത്തിലാകും ഇരുടീമുകളും എല്‍കോ ഷട്ടോരി.