Thursday, 23rd January 2025
January 23, 2025

മോഡിയുടെ കഠിനപ്രയത്‌നം ആകര്‍ഷിച്ചു; ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു; ഇനി കളി ബിജെപി കോര്‍ട്ടില്‍

  • January 29, 2020 4:00 pm

  • 0

ന്യൂഡല്‍ഹി: പ്രശസ്ത ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വെച്ചാണ് സൈന ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പിന്തുണച്ചുകൊണ്ടുള്ള സൈനയുടെ ട്വീറ്റുകള്‍ അടുത്തിടെ ശ്രദ്ധനേടിയിരുന്നു.

ഇതിന് പിന്നാലെ സൈന ബിജെപിയിലേക്ക് ചേക്കേറുമെന്ന് വാര്‍ത്തകളും പരന്നിരുന്നു. ഇതെല്ലാം ശരിവെച്ചുകൊണ്ടാണ് സൈന ഇപ്പോള്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചിരിക്കുന്നത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ബിജെപിയുടെ നീക്കം.

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കായികമേഖലയിലുള്ള സംഭാവനയും മോഡിയുടെ കഠിനപ്രയത്‌നവുമാണ് തന്നെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് സൈന പറഞ്ഞുഹരിയാന സ്വദേശിയാണ് 29-കാരിയായ സൈന നേവാള്‍. 24 അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടങ്ങള്‍ സൈന സ്വന്തമാക്കിയിട്ടുണ്ട്. 2015-ലും ഒന്നാംസ്ഥാനം സ്ഥാനത്തേക്കെത്തിയിട്ടുണ്ട്.