Thursday, 23rd January 2025
January 23, 2025

യു.എ.ഇയില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു, അതീവജാഗ്രതയില്‍ ആരോഗ്യമന്ത്രാലയം

  • January 29, 2020 1:00 pm

  • 0

ന്യൂ‌ഡല്‍ഹി: യു..ഇയില്‍ ആദ്യ കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ചൈനീസ് നഗരമായ വുഹാനില്‍ നിന്നെത്തിയ കുടുംബത്തിനാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതര്‍ നിലവില്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് യു..ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തെ എല്ലാ പ‌ൗരന്മാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനാവശ്യമായ നടപടികള്‍ ആരോഗ്യമന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ചൈനീസ് നഗരമായ വുഹാനില്‍ കൊറോണ വൈറസ് ബാധിച്ച്‌ 132 പേര്‍ മരിച്ചിരുന്നുകൊറോണ വൈറസ് ശക്തിപ്പെടുന്നതിന്റെ സാദ്ധ്യതകള്‍ കണ്ടുവരുന്നതായും ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി വ്യക്തമാക്കിയിരുന്നു.