Thursday, 23rd January 2025
January 23, 2025

ഐ.പി.എല്‍ ഓള്‍ സ്റ്റാര്‍ മത്സരം വരുന്നു; കോലിയും രോഹിത്തും ധോനിയും ഒന്നിച്ച്‌ കളിച്ചേക്കും

  • January 29, 2020 2:00 pm

  • 0

ന്യൂഡല്‍ഹി: മാര്‍ച്ച്‌ 29-ന് ആരംഭിക്കുന്ന 2020 .പി.എല്‍ സീസണിന് മുന്നോടിയായി ഓള്‍ സ്റ്റാര്‍ മത്സരം നടത്താന്‍ നീക്കം. എന്‍.ബി.എയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഐ.പി.എല്‍ ഭരണസമിതി ഇത്തരമൊരു നീക്കത്തിന് തയ്യാറെടുക്കുന്നത്.

.പി.എല്ലിലെ വിവിധ മേഘലകളിലുള്ള ടീമുകളെ രണ്ടു വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരം. .പി.എല്ലിലെ വടക്കു കിഴക്കന്‍ മേഖലയിലെ ടീമുകളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, ടീമുകളില്‍ നിന്നാകും ഒരു ടീം രൂപീകരിക്കുക. തെക്കു പടിഞ്ഞാറന്‍ മേഖലയിലെ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകളില്‍ നിന്ന് രണ്ടാമതൊരു ടീമും രൂപീകരിക്കും.

ജീവകാര്യണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സമാഹരിക്കാനുദ്ദേശിച്ചാണ് ബി.സി.സി.ഐ ഇത്തരമൊരു നീക്കത്തിന് തയ്യാറെടുക്കുന്നത്. .പി.എല്‍ ഉദ്ഘാടന മത്സരത്തിനു മൂന്നു ദിവസം മുമ്ബായിരിക്കും ഈ മത്സരം.

ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, .പി.എല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.

ഇതോടെ ഐ.പി.എല്ലില്‍ വിവിധ ടീമുകളുടെ നായകന്മാരായ വിരാട് കോലി, രോഹിത് ശര്‍മ, എം.എസ് ധോനി എന്നിവര്‍ ഒരു ടീമില്‍ കളിക്കും. ഇവര്‍ക്കൊപ്പം എ.ബി. ഡിവില്ലിയേഴ്‌സ്, ഡേവിഡ് വാര്‍ണര്‍ എന്നിവരുമുണ്ടാകും.

അടുത്ത ടീമില്‍ സമീപകാലത്ത് ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി മത്സരിക്കുന്ന ഋഷഭ് പന്ത്, മലയാളി താരം സഞ്ജു സാംസണ്‍, ലോകേഷ് രാഹുല്‍ എന്നിവര്‍ ഒന്നിച്ച്‌ കളിക്കും. ഇവര്‍ക്കൊപ്പം ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ആന്ദ്രെ റസ്സല്‍, ബെന്‍ സ്റ്റോക്ക്‌സ് എന്നിവരുമുണ്ടാകും.

2020 .പി.എല്‍ സീസണിന് മാര്‍ച്ച്‌ 29-ന് തുടക്കമാകും. ഫൈനല്‍ മത്സരം മേയ് 24-ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കും. മത്സര സമയത്തില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല, മുന്‍ സീസണുകളിലേതു പോലെ വൈകീട്ട് എട്ടു മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. നേരത്തെ പുതിയ സീസണിലെ മത്സരങ്ങളിലെ സമയക്രമത്തില്‍ മാറ്റം വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അരമണിക്കൂര്‍ നേരത്തെ മത്സരം തുടങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു മാറ്റവുമില്ലെന്നും എട്ടു മണിക്കു തന്നെയായിരിക്കും മത്സരങ്ങളെന്നും ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി.