Sunday, 27th April 2025
April 27, 2025

കരുനാഗപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ തീപിടുത്തം; ഒരു കോടിയോളം രൂപയുടെ നഷ്ടം

  • January 29, 2020 11:00 am

  • 0

കൊല്ലം: കരുനാഗപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. വെളുത്ത മണലിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായും കത്തി നശിച്ചു. ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്ക്.

ഇന്ന് പുലര്‍ച്ചെയാണ് വെളുത്ത മണലിലെ എന്‍എസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം ഉണ്ടായത്. കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് യൂണിറ്റംഗങ്ങള്‍ ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.