
ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയുമായി ഡ്രൈവര്‍ ഒളിച്ചോടി; ഇരുവരും അറസ്റ്റില്‍
January 28, 2020 6:00 pm
0
തിരുവനന്തപുരം: ഭാര്യയും കുഞ്ഞും ഉണ്ടെന്നിരിക്കെ രണ്ടാമതും വിവാഹം കഴിച്ച ഡ്രൈവറും എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിനിയും പൊലീസ് പിടിയില്‍. ഡ്രൈവറുടെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മത്തംപാല കുന്നുവിള വീട്ടില്‍ ലിജോ ജോസഫ്(25), പനച്ചമൂട് സ്വദേശിനി ബിസ്മിത(20) എന്നിവരാണ് അറസ്റ്റിലായത്.
മാര്‍ത്താണ്ഡം കരിങ്കലിലെ സ്വകാര്യ എന്‍ജിനീയറിംഗ് കോളേജിലെ ഡ്രൈവറും ലാബ് അസിസ്റ്റന്‍റുമാണ് ലിജോ. അതേസമയം ഇയാള്‍ വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമാണ്. ഇതേ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ബിസ്മിത. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.
എന്നാല്‍ ബിസ്മിതയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരും പ്രണയത്തിലായിരുന്നെന്നും പിന്നീട് ഒളിച്ചോടി വേളാങ്കണ്ണിയില്‍ പോയി വിവാഹിതരായെന്നും കണ്ടെത്തിയത്.
വിവാഹിതരായി തിരികെ വരുമ്ബോഴാണ് ഇരുവരും പൊലീസ് പിടികൂടുന്നത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് കോടതി റിമാന്‍റ് ചെയ്തു.